പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം
പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ശനിയാഴ്ചമുതൽ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റ് വിവരങ്ങളും ശനി രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ് : https://hscap.kerala.gov.in
പ്രവേശനം നേടിയവർക്കും അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും അപേക്ഷിക്കാനാവില്ല. അതേസമയം ട്രയൽ അലോട്ട്മെന്റിനുശേഷം അപേക്ഷയിലെ വിവരങ്ങളിലെ തെറ്റുതിരുത്താൻ കഴിയാത്തത് കാരണം അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷ പുതുക്കി നൽകാം. പിഴവുകൾ തിരുത്തി അപേക്ഷ പുതുക്കണം. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി മോഡൽ അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ക്ഷണിച്ചു. വിശദനിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകാൻ സ്‌കൂളിൽ ഹെൽപ് ഡെസ്‌കുകളുണ്ട്.








0 comments