സ്കൂൾ ബസിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റു; പ്ലസ്‍വൺ വിദ്യാർഥി കസ്റ്റഡിയിൽ

തിരുവനന്തപുരം: സ്‌കൂള്‍ ബസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരംവട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിലാണ് ആക്രമണം നടന്നത്.
തിരുവനന്തപുരം നെട്ടയത്തെ സ്വകാര്യ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
കുത്തേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്.








0 comments