പ്ലസ്‌ വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 35,947 പേർ

Plus One Allotement
വെബ് ഡെസ്ക്

Published on Jul 04, 2025, 03:09 AM | 1 min read


തിരുവനന്തപുരം

പ്ലസ്‌ വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയത്‌ 35,947പേർ. 53,789 അപേക്ഷകളാണ്‌ അലോട്ട്‌മെന്റിനായി പരിഗണിച്ചത്‌. ഇതിൽ 6,254 പേർ മറ്റു ജില്ലകളിൽകൂടി അപേക്ഷിച്ചവരാണ്‌. അലോട്ട്‌മെന്റ്‌ ലഭിച്ച മുഴുവൻ വിദ്യാർഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ്‌ സീറ്റുകൾ ഒഴിഞ്ഞുകിടക്കും.


അലോട്ട്‌മെന്റ്‌ ലഭിച്ചവർ എട്ടിന് വൈകിട്ട് നാലിനകം ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. 84 പേർക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ചു. 334 സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നുണ്ട്‌.


പ്രവേശനം ലഭിക്കാത്തവർക്ക്‌ ഒമ്പതുമുതൽ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിക്കാം. 16ന്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. തുടർന്ന്‌ ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷന്‌ അവസരം നൽകും. ഇതുവരെ മെറിറ്റിൽ 2,68,584 വിദ്യാർഥികൾ പ്രവേശനം നേടി. അൺ എയ്‌ഡഡ്‌ ഉൾപ്പെടെ ആകെ 3,48,906 പേരാണ്‌ പ്ലസ്‌ വണ്ണിൽ പ്രവേശനം നേടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Home