പ്ലസ്‌വണ്‍ : സംസ്ഥാനത്ത് 57,920 സീറ്റൊഴിവ് , സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം

തിരുവനന്തപുരം
സംസ്ഥാനത്തെ പ്ലസ്‌വൺ മെറിറ്റ് അടിസ്ഥാനത്തിൽ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. മുഖ്യഘട്ടത്തിലെ അലോട്ട്മെന്റുകൾക്കുശേഷം 3,19,656 വിദ്യാർഥികൾ പ്ലസ്‌വൺ പ്രവേശനം നേടി. മെറിറ്റ്–- 2,72,129, സ്‌പോർട്‌സ് ക്വാട്ട–- 4,508, എംആർഎസ്–- 1,123, കമ്യൂണിറ്റി ക്വാട്ട–- 17,564, മാനേജ്‌മെന്റ് ക്വാട്ട–- 16,772, അൺ എയ്‌ഡഡ് സ്‌കൂളുകൾ–- 7,560 എന്നിങ്ങനെയാണ് പ്രവേശനം. ഇതിനുശേഷമുള്ള സീറ്റുകളിലേക്കാണ് നിലവിൽ പ്രവേശനം നടക്കുക. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി മോഡൽ അലോട്ട്‌മെന്റിനൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്കുള്ള പ്രവേശന നടപടികളും നടന്നുവരിയാണ്. 418 സീറ്റാണ് എംആർസിൽ ഒഴിവുള്ളത്.
മുഖ്യഅലോട്ട്‌മെന്റുകളിൽ സീറ്റു കിട്ടാത്തവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ നൽകാം. ട്രയൽ അലോട്ട്മെന്റിനുശേഷം അപേക്ഷയിലെ വിവരങ്ങളിലെ തെറ്റുതിരുത്താൻ കഴിയാത്തതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിച്ചവർ അപേക്ഷ പുതുക്കി നൽകണം. പിഴവുകൾ തിരുത്തിവേണം അപേക്ഷ പുതുക്കേണ്ടത്. അതേസമയം നിലവിൽ പ്രവേശനം നേടിയവർക്കും അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശന നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും അപേക്ഷിക്കാനാവില്ല. തിങ്കൾ വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വെബ്സൈറ്റ് : https://hscap.kerala.gov.in








0 comments