ad
Deshabhimani

രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും

rahul eswar
വെബ് ഡെസ്ക്

Published on Jan 27, 2026, 07:28 AM | 1 min read

തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി ഇന്ന് പരി​ഗണിക്കും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്.


അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും, ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്നുമാണ് പ്രോസിക്യൂഷൻ വാദം. ജാമ്യവ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ കോടതി രാഹുൽ ഈശ്വറിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.


നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ 16 ദിവസത്തെ ജയിൽ വാസം അനുഭവിച്ചിരുന്നു. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് സൈബർ പൊലീസ് കോടതിയെ സമീപിച്ചത്.


അതേസമയം, തനിക്കെതിരെ അതിജീവിത ഗൂഢാലോചന നടത്തുകയാണെന്നും ഇതിനെതിരെ താൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home