കളിപറയാം കളം പിടിക്കാം; ലോകകപ്പ് ബമ്പറുമായി ഭേശാഭിമാനി

തിരുവനന്തപുരം: നാടാകെ ലോകപ്പ് ഫുട്ബോൾ ആവേശത്തിൽ നിറയുമ്പോൾ വായനക്കാർക്ക് പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ഭേശാഭിമാനിയും. ലോകകപ്പ് ഫൈനൽ ദിനമായ ജൂലൈ 19 വരെയാണ് പ്രവചന മത്സരം സംഘടിപ്പിക്കുന്നത്.
ദേശാഭിമാനി സ്പോർട്സ് പേജിലെ ചോദ്യങ്ങൾക്ക് ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് നറുക്കെടുക്കുന്ന മൂന്ന് പേർക്ക് എല്ലാ ദിവസവും 2000 രൂപ വീതം സമ്മാനം നൽകും. മാരുതി സ്വിഫ്റ്റ് കാറാണ് ബബർ സമ്മാനം. എല്ലാ ദിവസവും ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് നറുക്കെടുത്താണ് ബമ്പർ വിജയിയെ നിശ്ചയിക്കുക. മത്സരത്തിൽ ദേശാഭിമാനി ജീവനക്കാർക്കും കുടുംബാഗങ്ങൾക്കും പങ്കെടുക്കാനാവില്ല.
സ്പോർട്സ് പേജിലെ ചോദ്യത്തിനൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാർ ചെയ്ത് ഉത്തരം അപ്‍ലോഡ് ചെയ്യാം. വിജയികൾ പേരും വിലാസവും ബാങ്ക് അക്കൗണ്ട് നമ്പറും [email protected] എന്ന മെയിലിൽ നൽകിയാൽ സമ്മാന തുകയെത്തും.









0 comments