ad
Deshabhimani

ഒറ്റത്തവണ പ്ലാസ്റ്റിക്കിന് നിരോധനം ; സർക്കാർ നടപടിക്ക്‌
 ഹൈക്കോടതിയുടെ
 പിന്തുണ

Plastic Ban
വെബ് ഡെസ്ക്

Published on Jul 26, 2025, 03:04 AM | 1 min read


കൊച്ചി

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹെെക്കോടതി. നിരോധനത്തിനെതിരെ കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ്‌ അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജികൾ തള്ളിയാണ്‌ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്‌.


സംസ്ഥാന പരിസ്ഥിതി വകുപ്പ് 2019 നവംബർ 27-ന് ഇറക്കിയ ഉത്തരവാണ് കെപിഎംഎ ചോദ്യംചെയ്തത്. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവുകൾ നടപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും വ്യക്തമാക്കി.


തമിഴ്നാട് സർക്കാർ 2023ൽ സമാനമായ നിരോധന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇത് സുപ്രീംകോടതി ശരിവച്ചിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയവും സമാന ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. അതുപോലെ സംസ്ഥാനത്തിന് പ്ലാസ്റ്റിക് നിയന്ത്രണ നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ഉൽപ്പന്നങ്ങളുടെ സ്റ്റോക്കുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനായി ഹർജിക്കാർക്ക് ബന്ധപ്പെട്ട അതോറിറ്റികളെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home