കനത്ത മഴ; ലാൻഡ് ചെയ്യാനാകാതെ വട്ടമിട്ട് പറന്ന് വിമാനം

തിരുവനന്തപുരം: കനത്ത മഴകാരണം ലാൻഡ് ചെയ്യാനാകാതെ വട്ടമിട്ട് പറന്ന് വിമാനം. രാവിലെ 5.45 ന് ഇറങ്ങേണ്ട കുവൈറ്റ് എയർവേയ്‌സിന്റെ വിമാനമാണ് റൺവേ കാണാനാകാതെ ഒരു മണിക്കൂർ ആകാശത്ത് വട്ടമിട്ട് പറന്നത്. പൈലറ്റിന് റൺവേ കാണാനാകാത്ത സ്ഥിതിയായപ്പോൾ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരമാണ് ആകാശത്ത് വട്ടമിട്ട് പറന്ന് ലാൻഡിംഗ് വൈകിപ്പിച്ചത്. വൈകി ഇറങ്ങിയ വിമാനം പിന്നീട് കുവൈറ്റിലേക്ക് തിരിച്ച് പോയി.
സംസ്ഥാനത്താകെ രണ്ട് ദിവസമായിട്ട് കനത്ത മഴയാണ്. നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ചിടത്ത് യെല്ലോ അലെർട്ടുമുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ മഴക്കെടുതി തുടരുകയാണ്. മലയോര ജില്ലകളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത നിലനിൽക്കുന്നതായും രാത്രിയടക്കം ശക്തമായ മഴയുണ്ടാകുമെന്നും സംസ്ഥാന ദുരന്തനിവാരണവകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡ് ഗതാഗതവും തടസപ്പെടുകയാണ്.









0 comments