ad
Deshabhimani

print edition തിരുവനന്തപുരം നഗരത്തിൽ പിങ്ക് ബസ് സർവീസ് ഇന്നുമുതൽ

pink bus
വെബ് ഡെസ്ക്

Published on Jul 23, 2026, 12:02 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീകൾക്കായി മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ വ്യാഴാഴ്ച ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ ടെക്‌നോപാർക്ക് റൂട്ടിലാണ് സർവീസ്. തിരുവനന്തപുരത്ത് നിന്നാരംഭിച്ച് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർസിസി), ഉള്ളൂർ, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ഇൻഫോസിസ്, ലുലുമാൾ, കിംസ് ആശുപത്രി, ആറ്റിങ്ങൽ എന്നിവിടം വഴിയാകും സർവീസ്. സംസ്ഥാനത്ത്‌ സ്‌ത്രീകൾക്കുമാത്രമായി പിങ്ക്‌ ബസ്‌ സർവീസ്‌ ആരംഭിക്കുമെന്ന്‌ മാർച്ചിൽ അന്നത്തെ മന്ത്രി കെ ബി ഗണേഷ്‌കുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫാസ്റ്റ് പാസഞ്ചർ നിരക്കിൽ ബസ് സർവീസ് നടത്താനാണ് യു‍ഡിഎഫ് സർക്കാരിന്റെ തീരുമാനം. സംസ്ഥാനതല ഉദ്ഘാടനം വ്യാഴം പകൽ ഒന്നിന് സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home