ad
Deshabhimani

print edition വഖഫ്‌ ബോർഡ്‌ കേസ്‌ ദുർബലപ്പെടുത്താൻ സർക്കാർ 
കുറുക്കുവഴി തേടരുത്‌: പിണറായി

Pinarayi.jpg

സിപിഐ എം മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘വഖഫ്‌ നിയമവും യുഡിഎഫ്‌ കീഴടങ്ങലും’ സെമിനാർ 
 പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 12:31 AM | 1 min read

മലപ്പുറം: സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വഖഫ്‌ ബോർഡ്‌ സംബന്ധിച്ച കേസ്‌ ദുർബലപ്പെടുത്താൻ സംസ്ഥാന സർക്കാർ കുറുക്കുവഴി തേടരുതെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. വഖഫ്‌ ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കണമെന്ന നിയമഭേദഗതിയിൽ സുപ്രിംകോടതി വിധി വന്നശേഷം തീരുമാനമെടുക്കുമെന്നാണ്‌ യുഡിഎഫ്‌ സർക്കാർ ഇപ്പോൾ പറയുന്നത്‌.


വലിയ പ്രതിഷേധമുയർന്നതിന്റെ ഫലമായാണ്‌ നിലപാടിൽ ചെറിയ മാറ്റം വന്നത്‌. എന്നാൽ ഇതിൽ ദുരുദ്ദേശമുണ്ടോയെന്ന്‌ സംശയമുയരുന്നുണ്ട്‌. പല വിഷയങ്ങളിലും നേരത്തേ എടുത്ത നിലപാടുകളാണ്‌ ഇ‍ൗ സംശയം ബലപ്പെടുത്തുന്നതെന്ന്‌ പിണറായി പറഞ്ഞു. മലപ്പുറത്ത്‌ സിപിഐ എം സംഘടിപ്പിച്ച ‘വഖഫ്‌ നിയമവും യുഡിഎഫ്‌ കീഴടങ്ങലും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എല്ലാ മതവിഭാഗങ്ങൾക്കും സ്ഥാപനങ്ങളുണ്ട്‌. അതിലൊക്കെയും അതാത്‌ മതവിഭാഗത്തിൽപെട്ടവരാണ്‌ ഉണ്ടാവുക. മറ്റൊരു മതത്തിലുള്ളവർ ഇത്തരം സ്ഥാപനങ്ങളുടെ ഭരണത്തിൽ ഇടപെടുകയെന്നത്‌ ശരിയാണോ. പച്ചയായ വർഗീയതയാണ്‌ കേന്ദ്രസർക്കാർ ഇക്കാര്യത്തിലെടുത്തത്‌. രണ്ട്‌ അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തണമെന്നാണ്‌ കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്‌.


സർക്കാർ നോമിനേറ്റ്‌ ചെയ്യുന്ന അംഗങ്ങളും അമുസ്ലിങ്ങളാണെങ്കിൽ ബോർഡിന്റെ ഘടന തന്നെ മാറും.

ലീഗ്‌ നേതാവാണ്‌ വകുപ്പ്‌ മന്ത്രി. എന്താണ്‌ നിലപാട്‌. ഇ‍ൗ വിഷയത്തിൽ എൽഡിഎഫ്‌ ഭരണകാലത്ത്‌ കൃത്യമായ അഭിപ്രായങ്ങളും പറഞ്ഞിരുന്നു. എന്നാൽ ആ നിലപാട്‌ ഇന്ന്‌ കാണാനില്ല.


ഇക്കാര്യത്തിൽ നല്ല പ്രതിഷേധമാണ്‌ കേരളത്തിൽ ഉയർന്നത്‌. ഇതിന്റെ ഫലമായി കൂടിയാണ്‌ സർക്കാരിന്റെ നിലപാടിലു-ള്ള ചെറിയ മാറ്റം. അമുസ്ലിങ്ങൾ ബോർഡിൽ വന്നാലുള്ള ആപത്ത്‌ ചൂണ്ടിക്കാണിക്കേണ്ടതിനുപകരം അത്‌ പരോക്ഷമായി അംഗീകരിക്കുന്ന സ്ഥിതിയുണ്ടാകുമോയെന്ന ആശങ്ക പൊതുസമൂഹത്തിനുണ്ടെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home