print edition സ്റ്റുഡന്റ്സ് കോൺക്ലേവിന് തുടക്കം; ഭരണഘടനാ മൂല്യങ്ങൾ എക്കാലവും സംരക്ഷിക്കേണ്ടത്: പിണറായി

പിണറായി വിജയൻ
തിരുവനന്തപുരം : ഭരണഘടനാ മൂല്യങ്ങൾ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവജനങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് കോൺക്ലേവ് ഉദ്‌ഘാടനംചെയ്‌ത് അദ്ദേഹം പറഞ്ഞു.
പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, കെ രാജൻ എംഎൽഎ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ജുവൽ ജോൺ ആലപ്പാട്ട് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളാണ് ദ്വിദിന കോൺക്ലേവിൽ പങ്കെടുക്കുന്നത്. ജനാധിപത്യം, പാർലമെന്ററി സംവിധാനം, സാമൂഹികനീതി, പൗരബോധം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് വിദഗ്ധരുടെ സെഷനുകളും കോൺക്ലേവിൽ ഒരുക്കിട്ടുണ്ട്.









0 comments