Deshabhimani

print edition നഫീസത്തുൽ മിസ്രിയക്കെതിരായ സൈബർ ആക്രമണം; മനുഷ്യത്വവിരുദ്ധം: പിണറായി

pinarayi

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Nov 01, 2026, 01:10 AM | 1 min read

തിരുവനന്തപുരം : മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരായ കോൺഗ്രസ്, -ലീഗ് അണികളുടെ സൈബർ ആക്രമണം മനുഷ്യത്വവിരുദ്ധമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. മഹാരാജാസിലെ വിദ്യാർഥികളെ പ്രതിചേർത്തുള്ള പൊലീസിന്റെ വേട്ട അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമാണ്‌.


എം ജി സർവകലാശാലയിൽ സംഘപരിവാർ നോമിനിയെ വൈസ്‌ ചാൻസലറാക്കിയപ്പോഴും സെനറ്റിലും സിൻഡിക്കറ്റിലും ആർഎസ്എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും കലിക്കറ്റ് പഠനബോർഡുകളിൽ 32 ആർഎസ്എസുകാരെ നിയമിച്ചപ്പോഴും ഉന്നത വിദ്യാഭ്യാസ മന്ത്രി നിശബ്ദത പാലിച്ചു. മുൻ ഗവർണറുടെ നോമിനിയായി നിയമിക്കപ്പെട്ട നിലവിലെ കാലടി സർവകലാശാലാ വിസിയുടെ വിദ്യാർഥിവിരുദ്ധ നടപടികൾക്ക് ഒത്താശചെയ്ത സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ സംഘപരിവാർ വിധേയത്വത്തെയാണ് വിദ്യാർഥികൾ ചോദ്യംചെയ്തത്.


തദ്ദേശഭരണ മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞ്‌ അപമാനിച്ചിട്ട്‌ പെറ്റിക്കേസ് പോലും ചുമത്താത്ത പൊലീസ്‌ മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികാരനടപടിയെടുത്തത്‌ ഇരട്ടത്താപ്പും പ്രീണനവുമാണ്‌. വിദ്യാർഥികൾക്കുനേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പിണറായി പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

gokulam

01

print edition ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഗോകുലം കേരളയ്ക്ക് ജയം
Sports Meet

03

print edition അഞ്ചിന്റെ മൊഞ്ച്‌; നെബിൻ കെ ആസാദ്‌
GV RAJA

05

print edition ട്രാക്കിൽ രാജ; മികച്ച സ്പോർട്സ് സ്കൂളിനുള്ള പുരസ്ക്കാരം നേടി ജി വി രാജ
deshabhimani section

Recommended

Deshabhimani
Home