ad
Deshabhimani

പവർ കട്ട്: സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയില്ല, കെടുകാര്യസ്ഥത ഉണ്ടായി: പിണറായി വിജയൻ

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Jul 17, 2026, 12:07 PM | 1 min read

തിരുവനന്തപുരം: കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വൈദ്യുതി കട്ട് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് സർക്കാരിന് അറിയാം. ഇതുമായി ബന്ധപ്പെട്ട നടപടികൾ മുൻകൂറായി സ്വീകരിച്ചില്ല എന്നതാണ് ഏറ്റവും വലിയ ദൗർബല്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഒണ പരീക്ഷയുടെ തയ്യാറെടുപ്പ് നടന്നു കൊണ്ടിരുക്കുമ്പോൾ പവർകട്ട് കുട്ടികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. ദിവസം 300 മുതൽ 600 മെ​ഗാവാട്ട് വരെ കുറവുണ്ടെന്ന് പറയുന്നു. എങ്ങനെയാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിയത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചിട്ടും വാങ്ങാൻ തയ്യാറായത് 150 മെ​ഗാവാട്ട് മാത്രമാണ്. നേരത്തെ ആവശ്യമായ തയ്യാറെടുപ്പ് നടത്താത്തിന്റെ ഭാ​ഗമാണ് ഈ ദുരവസ്ഥ. കേരളത്തിൽ വൈദ്യുതി എത്ര ആവശ്യമുണ്ട്, കൈയിൽ എത്രയുണ്ട്, അതൊങ്ങനെ പരിഹരിക്കാം എന്നതൊക്കെ നേരത്തെ തന്നെ പ്ലാൻ ചെയ്യണം. ആവശ്യമായ തയ്യാറെടുപ്പ് നേരത്തെ നടത്തണം. അതിൽ പൂർണ്ണായ കെടുകാര്യസ്ഥയാണ് ഉണ്ടായത്. ഞങ്ങളെ ഇട്ട് ഇങ്ങനെ അമ്മാനമാടാൻ പാടില്ല. സർക്കാർ, സർക്കാരിന്റെ ഉത്തരവാദിത്തം ചെയ്ത് പോവുകയാണ് വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.


സംസ്ഥാനത്ത്‌ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം പവർകട്ട്‌ ഏർപ്പെടുത്തിയതോടെ ജനം വലയുകയാണ്. ലോകകപ്പ്‌ മത്സരം നടക്കുന്ന സമയത്ത്‌ പലയിടത്തും വൈദ്യുതി നിലച്ചത്‌ ഫുട്‌ബോൾ ആരാധകരെ നിരാശയിലാഴ്‌ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home