ad
Deshabhimani

ലോറി സ്കൂട്ടറിൽ ഇടിച്ചു; ഒരു മരണം, അപകടം ഭർത്താവിനൊപ്പമുള്ള യാത്രയിൽ

Accident Death

ഉഷാകുമാരി

വെബ് ഡെസ്ക്

Published on Jul 17, 2026, 01:03 PM | 1 min read

പത്തനംതിട്ട: കുമ്പഴയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുളിമുക്ക് സ്വദേശിനി ഉഷാകുമാരി (59) ആണ് മരിച്ചത്. രാവിലെ ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. സുരേന്ദ്രനാണ് വാഹനം ഓടിച്ചിരുന്നത്. പുനലൂർ മൂവാറ്റുപുഴ പാതയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ലോറി തട്ടിയത്.


അപകടത്തിന്റെ ആഘാതത്തിൽ തെറിച്ചുവീണ ഉഷാകുമാരിയുടെ തലയിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ ഉഷാകുമാരി മരണപ്പെട്ടു. അതേസമയം, അപകടത്തിൽ സുരേന്ദ്രന് പരിക്കുകൾ ഇല്ല. പുനലൂർ മൂവാറ്റുപുഴ പാതയിൽ കുമ്പഴ ജം​ഗ്ഷൻ അപകടം നിറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home