സി എം അബ്ദുൾ കരീമിന് യാത്രയയപ്പ് നൽകി

അബുദാബി : പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഇൻകാസ് അബുദാബി വർക്കിങ് പ്രസിഡന്റ് സി എം അബ്ദുൾ കരീമിന് ഇൻകാസ് അബുദാബി യാത്രയയപ്പ് നൽകി. യുഎഇ വിദേശമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ആർക്കൈവ്സിൽ 45 വർഷം സേവനമനുഷ്ഠിച്ച കരീം അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റുമായിരുന്നു.
യോഗം സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി യേശുശീലൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എ എം അൻസാർ അധ്യക്ഷനായി. മലയാളി സമാജം മുൻ പ്രസിഡന്റ് സലിം ചിറക്കൽ, മുൻ ജനറൽ സെക്രട്ടറി ടി വി സുരേഷ്‌കുമാർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ടി എം നിസാർ, നിബു സാം ഫിലിപ്, വൈസ് പ്രസിഡന്റ് ഷാജഹാൻ ഹൈദരലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം യു ഇർഷാദ് സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.











0 comments