ad
Deshabhimani

'നിങ്ങൾ പറയുന്ന നമ്പരൊന്നും വീണയുടേതല്ല'; കേന്ദ്രഏജൻസികൾ മറ്റുപാർടികൾക്കുനേരെ വന്നാൽ കോൺ​ഗ്രസ് ആഘോഷിക്കും: പിണറായി

Pinarayi Vijayan Media Room Press Meet

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on May 29, 2026, 12:58 PM | 1 min read

തിരുവനന്തപുരം: രാജ്യത്തെ ബിജെപി ഇതര പാർടികൾക്കുനേരെ കഠിനമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അതിന് ഏറ്റവും വൃത്തികെട്ട രൂപത്തിൽ ഉപയോ​ഗിച്ചതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ ഡി)നെ. പക്ഷേ, സ്വന്തം നേതാക്കൾക്കുനേരെ കേന്ദ്രഏജൻസികൾ വരുമ്പോൾ മാത്രം പ്രതികരിക്കുന്ന നിലപാടാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റേതെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം ഇ ഡി നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‍രിവാളിനെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും അറസ്റ്റ് ചെയ്യാത്തതെന്നുമാണ് കോൺ​ഗ്രസ് ചോദിച്ചത്. അദ്ദേഹത്തിനെതിരെ കേസെടുത്തപ്പോൾ പടക്കം പൊട്ടിച്ച് കോൺ​ഗ്രസ് ആഘോഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് കേരളത്തിൽ ഇ ഡിയുടെ നടപടി വന്നപ്പോൾ കെജ്‍രിവാളും എം കെ സ്റ്റാലിനും കോൺ​ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെയും വിമർശിച്ചത്. ബിജെപിയുടെ ഇത്തരം നീക്കങ്ങൾക്കെതിരെ പരമാവധി യോജിപ്പാണ് വളർത്തിക്കൊണ്ടുവരേണ്ടത്. എന്നാൽ കോൺ​ഗ്രസിന്റേത് വിഭിന്നമായ സമീപനമാണ്. ഇ ഡി റെയ്ഡിൽ മുഖ്യമന്ത്രി വി ഡി സതീശൻ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പിണറായി മറുപടി നൽകി.


ഇ ഡി നടത്തിയ പരിശോധനയ്ക്ക് ശേഷം മകൾ ടി വീണയുടെ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്നും പിണറായി പറഞ്ഞു. എത്രയോ കൂടുതൽ നമ്പരുകൾ മാധ്യമങ്ങൾ പറയുന്നുണ്ടായിരുന്നു. ആ നമ്പരൊന്നും വീണയുടെയല്ല. വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. പരിശോധനയിൽ ഉദ്യോ​ഗസ്ഥർ തന്നോടൊന്നും ചോദിച്ചില്ലെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home