ജെൻ സി സംഗമം ഇല്ല; ദേശീയ അധ്യക്ഷനും കേരളത്തിലേയ്ക്ക് ഇല്ല, ബിജെപിയിൽ അസ്വാരസ്യങ്ങൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീന്റെ കേരള സന്ദർശനം മാറ്റിയത് പാര്‍ടിയിലെ അസ്വാരസ്യങ്ങളെ തുടർന്നെന്ന് സൂചന. സെപ്തംബർ നാലിന് എത്തുന്ന നിതിൻ നവീൻ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം അഞ്ചാം തീയതി കണ്ണൂരിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. കണ്ണൂരിൽ യുവജനങ്ങളെ ഉൾപ്പെടുത്തിയുള്ള യോഗങ്ങളും ബിജെപി ആസൂത്രണം ചെയ്തിരുന്നു.
ജന്തര്‍മന്തറില്‍ യുവജനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം കണ്ടതിന് പിന്നാലെയാണ് യുവജനങ്ങളെ കൂടെ കൂട്ടുക എന്ന ലക്ഷ്യത്തിൽ ബിജെപി ദേശീയനേതൃത്വം ശ്രദ്ധകേന്ദ്രീകരിച്ചു. ഇതേ തുടർന്ന് കേരളം പിടിക്കാൻ യുവജനങ്ങളെ ചേർത്തുനിർത്തുന്നുവെന്ന് കാണിക്കാനാണ് ദേശീയ അധ്യക്ഷന്റെ കേരളാ സന്ദർശനത്തിൽ യുവജനങ്ങളുടെ യോഗം സംഘടിപ്പിച്ചത്. എന്നാൽ പാർടിക്ക് അകത്തെ മുറുമുറുപ്പ് ശക്തമായതോടെ പരിപാടി റദ്ദാക്കേണ്ടി വന്നു. പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീന്റെ സന്ദർശനവും മാറ്റിവെയ്ക്കുകയായിരുന്നു.
സർവകലാശാലകളിൽ വി സിയെയും ഗവർണറെയും കൂട്ടുപിടിച്ച് സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനും മറ്റുമായുള്ള കൂടിയാലോചനകളും ദേശീയ അധ്യക്ഷന്റെ കേരളാ സന്ദർശനത്തിന് പിന്നിലുണ്ടായിരുന്നു. എന്നാൽ പാർടിക്ക് അകത്തെ തർക്കങ്ങൾ ഇതിനെല്ലാം തിരിച്ചടിയാവുകയായിരുന്നു.









0 comments