ജര്‍മനിയിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം, സര്‍വീസുകൾ നിര്‍ത്തി വെച്ചു

ബെര്‍ലിൻ: ജര്‍മനിയിൽ ഓഗ്സ്ബര്‍ഗ് റെയിവേ സ്റ്റേഷന് സമീപത്ത് ഉണ്ടായ സ്ഫടനത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്റ്റേഷന് ചേര്‍ന്നുള്ള വഴിയിൽ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചാണ് അപകടം. പൊട്ടിത്തെറിയെ തുടര്‍ന്ന് സ്റ്റേഷൻ അടച്ചു. ബുധനാഴ്ച രാവിലെയുള്ള ട്രെയിൻ സര്‍വ്വീസുകൾ നിര്‍ത്തി വെച്ചു.
സ്ഫോടനത്തിന്റെ കാരണങ്ങളെ കുറിച്ചോ പൊട്ടിത്തെറിച്ച വസ്തുവിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പരസരത്ത് നിന്നും സമാനമായ ഒരു സ്ഫോടക വസ്തു കൂടി കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തു. ബവേറിയൻ സ്റ്റേറ്റ് ക്രിമിനൽ പോലീസ് അന്വേഷണം ആരംഭിച്ചു.









0 comments