Deshabhimani

സരൾ കേരളം ബിൽ

print edition സംരംഭകരെ 
പിറകോട്ട്‌ നയിക്കും

pinarayi vijayan sabha.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 01:40 AM | 1 min read

തിരുവനന്തപുരം: പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായ മേഖലയില്‍ സൃഷ്ടിച്ച മുന്നേറ്റത്തിന്റെയും നേട്ടങ്ങളുടെയും പിതൃത്വം ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നാടകമാണ്‌ സരൾ കേരളം ബില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ പറഞ്ഞു.


ബിസിനസ് പരിഷ്കരണ സൂചികയില്‍ 22.8 ശതമാനത്തിൽനിന്ന്‌ 99.1 ലേക്ക്‌ കേരളത്തെ ഉയര്‍ത്തിയതും ഈസ് ഓഫ് ഡൂയിങ്‌ ബിസിനസില്‍ 28–-ാം സ്ഥാനത്തുനിന്ന്‌ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ‘സരള്‍' ബില്ലിന്റെ ആവശ്യമില്ലാതെ ഈ നേട്ടങ്ങള്‍ കൈവരിക്കാനായി.


സരൾ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ 1999 ലെ ഏകജാലക നിയമത്തിലൂടെയും 2019ലെ എംഎസ്എംഇ നിയമത്തിലൂടെയും നടന്നുവന്ന കാര്യങ്ങളാണ്. കെ- സ്വിഫ്റ്റ് വഴി അഞ്ച്‌ മിനിട്ടുകൊണ്ട് 50 കോടി രൂപവരെയുള്ള സംരംഭങ്ങള്‍ ആരംഭിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവസരമൊരുക്കി. 25 കോടി മുതല്‍ 50 കോടിവരെയുള്ള സംരംഭങ്ങള്‍ക്ക് 75 ദിവസത്തിനുള്ളില്‍ അനുമതി നല്‍കുമെന്നാണ്‌ സരൾ ബില്ലിലുള്ളത്‌. അഞ്ചു മിനിട്ടുകൊണ്ട് അനുമതി കിട്ടിയിരുന്ന സംരംഭകരെ 75 ദിവസത്തിലേക്ക് പുറകോട്ട് നയിക്കുകയാണ്‌. എല്‍ഡിഎഫ് സർക്കാരിന്റെ നിയമത്തിലുണ്ടായിരുന്ന ‘കല്‍പ്പിത അനുമതി' വ്യവസ്ഥ ഒഴിവാക്കുകയുംചെയ്തു.


ഏകജാലക നിയമത്തിലെയും എംഎസ്എഇ നിയമത്തിലെയും വ്യവസ്ഥകള്‍ റദ്ദുചെയ്യാതെയോ ഭേദഗതി വരുത്താതെയോ സരള്‍ ബില്ലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. വിവിധ നിയമങ്ങള്‍ പ്രകാരമുള്ള വ്യത്യസ്ത സംവിധാനങ്ങള്‍ നിലനില്‍ക്കുകയും ഏകജാലക സംവിധാനത്തിലൂടെ എളുപ്പത്തില്‍ അനുമതി ലഭിക്കാൻ തടസ്സമാവുകയും ചെയ്യും. 2024ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിൽ വ്യവസായങ്ങള്‍ക്ക് അംഗീകാര സാക്ഷ്യപത്രം നല്‍കുമ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനോ കേരള നഗരഗ്രാമാസൂത്രണ നിയമത്തിൻ കീഴില്‍ വിജ്ഞാപനംചെയ്ത മാസ്റ്റര്‍ പ്ലാനിനോ വിരുദ്ധമായി ഭൂമി ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.


പ്രാദേശിക നിരീക്ഷണ സമിതിയുടെയും കൃഷി ഓഫീസറുടെയും സഹായത്തോടെ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ വിനിയോഗിക്കേണ്ട അര്‍ധജുഡീഷ്യല്‍ അധികാരം എടുത്തുമാറ്റി ഉദ്യോഗസ്ഥ കമ്മിറ്റികള്‍ക്ക് നല്‍കിയത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മാഫിയകള്‍ക്ക് തീറെഴുതാനാണെന്നും പിണറായി മാധ്യമങ്ങളോട്‌ പ
റഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home