അസ്‌ഹരി തങ്ങളുടെ പുസ്തകം പ്രകാശിപ്പിച്ചു

തിരുനന്തപുരം: അറബി പണ്ഡിതനും സാഹിത്യകാരനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനുമായിരുന്ന അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ ഐദ്റൂസി അൽ അസ്ഹരി തങ്ങളുടെ പുസ്തകമായ ‘താരീഖു ന്നഹ്‌വി വ തത്വവുറുഹു’ മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശിപ്പിച്ചു.
അസ്‌ഹരി തങ്ങളുടെ കുടുംബാംഗങ്ങളായ ഹുസൈൻ കോയ ഐദ്റൂസി തങ്ങൾ, ഷബീൽ ഐദ്റൂസി തങ്ങൾ, മുസ്തഫ ഐദ്റൂസി തങ്ങൾ, ഡോ. കാസിം ഐദ്റൂസി തങ്ങൾ എന്നിവർ ചേർന്നാണ് കൈമാറിയത്. അറബിഭാഷയുടെ വ്യാകരണം വിപുലമായി ചർച്ചചെയ്യുന്ന പുസ്തകമാണ് താരീഖു ന്നഹ്‌വി വ തത്വവുറുഹു.
ഈജിപ്തിലെ ലൈബ്രറികളിൽ ഉൾപ്പെടെ വിവരങ്ങൾതേടി വിപുലമായ പഠനം നടത്തിയശേഷമായിരുന്നു രചന. ‘അൽ അറബ് വൽ അറബിയ’ എന്ന പുസ്തകവും മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി.
ജെഎൻയുവിലും കലിക്കറ്റ് സർവകലാശാലയിലെയും സിലബസിലുള്ള ഇൗ പുസ്തകമായിരുന്നു ആദ്യം രചിച്ചത്. ദുബായ് ഗവൺമെന്റിന്റെ കീഴിലെ ഔക്കാഫ് ഇസ്ലാമിക് അഫയേഴ്സ് പുറത്തിറക്കിയ ‘മിൻ നവാബിഅ ഉലമ ഇ മലൈബാർ’ എന്ന പുസ്തകവും പരിചയപ്പെടുത്തി.










0 comments