Deshabhimani

'നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നു; അതിന്റെ ഭാ​ഗമായ നിലപാടാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്': പിണറായി വിജയൻ

pinarayi
വെബ് ഡെസ്ക്

Published on Oct 26, 2026, 05:26 PM | 1 min read

തിരുവനന്തപുരം: നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അതിന്റെ ഭാ​ഗമായ നിലപാടാണ് ഹൈക്കോടതിയിൽ നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിഎംആർഎൽ–എക്‌സാലോജിക്‌ കേസിൽ പിണറായി വിജയനെതിരായ അന്വേഷണം ഹൈക്കോടതി തടഞ്ഞിരുന്നു. സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. തുടർനടപടികൾ എല്ലാം നിർത്തി വെയ്ക്കണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. അപ്പീൽ ഫയലിൽ സ്വീകരിച്ചു.


സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. സിഎംആർഎൽ-എക്സാലോജിക് കേസിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള പൊലീസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചത്.


കേസിൽ പ്രതി ചേർത്തിരിക്കുന്ന പിണറായി വിജയൻ,‌ ടി വീണ, മുഹമ്മദ് റിയാസ് എന്നിവർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി കേസ് വീണ്ടും ഹൈക്കോടതിയുടെ പരി​ഗണനയ്ക്ക് അയച്ചിരുന്നു. കേസിൽ എഫ്ഐആർ ഇടാൻ അമിത തിടുക്കം കാണിച്ച സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നിന്നും അനുകൂല വിധിയുണ്ടായി. സിം​ഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അപ്പീൽ ഫയലിൽ സ്വീകരിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home