Deshabhimani

മന്ത്രിമാർക്കും സ്റ്റാഫിനും നൽകാൻ 7 കോടിയുടെ 480 ഐപാഡ് വാങ്ങുന്നു

vd satheesan.JPG
വെബ് ഡെസ്ക്

Published on Oct 26, 2026, 05:58 PM | 1 min read

തിരുവനന്തപുരം: ​മന്ത്രിമാർക്കും പേഴ്സണല്‍ സ്റ്റാഫിനും നൽകാൻ 7 കോടിയുടെ 480 ഐപാഡ് വാങ്ങുന്നു. ഐപാഡ്‌ വാങ്ങുന്നതിന്‌ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16 ന്‌ ഇ- ടെൻഡർ ക്ഷണിച്ചു. ഉയർന്ന മോഡലുകളിലുള്ള മൂന്ന് തരം ഐപാഡുകളാണ് വാങ്ങുന്നത്. 15 ഇഞ്ച് ഐപാഡ് പ്രോ,13 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ച് ഐപാഡ് (A16) എന്നീ മോഡലുകളാണ് വാങ്ങുന്നത്. ഓരോ മോഡലിലും 160 എണ്ണം വീതം ആകെ 480 എണ്ണത്തിനാണ്‌ ടെൻഡർ നൽകിയത്‌.


സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും വിവിധ വകുപ്പുകളോട് ചെലവുചുരുക്കാൻ ധനവകുപ്പ് ആവർത്തിച്ച് നിർദേശം നൽകുകയും ചെയ്യുന്നതിനിടെയാണ് സർക്കാരിന്റെ ഇ‍ൗ ധൂർത്ത്‌. മന്ത്രിമാർക്കും എംഎൽഎമാർക്കുമായി ഇത്തരത്തിൽ ഉപകരണങ്ങൾ വാങ്ങുന്ന രീതിയുണ്ട്‌. എന്നാൽ, മന്ത്രി സ്‌റ്റാഫിനടക്കം വാങ്ങുന്നത്‌ ആദ്യമാണ്‌. സ്‌റ്റാഫിൽ ബഹുഭൂരിപക്ഷവും ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കേണ്ടുന്ന ജോലി ചെയ്യുന്നവരല്ല. അപ്പോൾ എന്തിനു വേണ്ടിയാണ്‌ ഇത്രയധികം ഐപാഡുകൾ വാങ്ങുന്നതെന്നതും സംശയകരമാണ്‌.


മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും വാങ്ങുന്നതിനുള്ള ചെലവു പരിധി അടുത്തിടെ സർക്കാർ 1.5 ലക്ഷത്തിൽനിന്ന് 2 ലക്ഷമായി ഉയർത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഖജനാവിന് വൻ ബാധ്യത വരുത്തിവെക്കുന്ന ഐപാഡ്‌ ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home