നാല് ദിവസത്തെ തകർച്ചക്ക് വിരാമം; പച്ചതൊട്ട് സെൻസെക്സും നിഫ്റ്റിയും

മുംബൈ : നാല് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ട്, ആഭ്യന്തര ഓഹരി സൂചികകൾ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 483 പോയിന്റ് ഉയർന്നപ്പോൾ, നിഫ്റ്റി 50 സൂചിക 22,753.20 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് വ്യാപാരം ആരംഭിക്കുമ്പോഴുണ്ടായിരുന്ന നഷ്ടത്തിൽ നിന്ന് കരകയറിയ ബിഎസ്ഇ സെൻസെക്സ് 482.92 പോയിന്റ് അഥവാ 0.66 ശതമാനം ഉയർന്ന് 73,606.75 എന്ന നിലയിലും, എൻഎസ്‌ഇ നിഫ്റ്റി 153.20 പോയിന്റ് അഥവാ 0.68 ശതമാനം ഉയർന്ന് 22,753.20 എന്ന ലെവലിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.60 ശതമാനം ഇടിഞ്ഞ് 114.8 ഡോളറിലെത്തിയെങ്കിലും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. യുഎസ് ഡോളറിനെതിരെ തുടർച്ചയായ മൂന്നാം ദിവസവും രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് യുഎസ് ഡോളറിനെതിരെ 29 പൈസ കുറഞ്ഞ് 95.22 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ നിക്ഷേപകർ (എഫ്ഐഐ) വെള്ളിയാഴ്ച 887.65 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്.
സെൻസെക്സിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ
അദാനി പോർട്ട്സ്
എറ്റേണൽ
കൊട്ടക് മഹീന്ദ്ര ബാങ്ക്
ട്രെന്റ്
ടാറ്റ സ്റ്റീൽ
ഭാരതി എയർടെൽ
ഇന്റർഗ്ലോബ് ഏവിയേഷൻ
ഐടിസി
സെൻസെക്സിൽ നഷ്ടം നേരിട്ട പ്രധാന ഓഹരികൾ
ബജാജ് ഫിനാൻസ്
എച്ച്ഡിഎഫ്സി ബാങ്ക്
മാരുതി
എച്ച്സിഎൽ ടെക്
പവർ ഗ്രിഡ്
നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ
ഡോ റെഡ്ഡി
ജെഎസ്ഡബ്ല്യു സ്റ്റീൽ
ബിഎസ്ഇ
അദാനി പോർട്സ്
എറ്റേണൽ
നിഫ്റ്റിയിൽ നഷ്ടം നേരിട്ട പ്രധാന ഓഹരികൾ
ശ്രീറാം ഫിനാൻസ്
ടാറ്റാ കൺസ്യൂമർ സർവീസസ്
ബജാജ് ഫിനാൻസ്
എച്ച്ഡിഎഫ്സി ലൈഫ്
എച്ച്ഡിഎഫ്സി ബാങ്ക്








0 comments