സർക്കാർ ഇടപെടലിൽ വിലക്കയറ്റം തടയാനായി : മുഖ്യമന്ത്രി

തിരുവനന്തപുരം
ഓണക്കാലത്ത് വിലക്കയറ്റം തടയാൻ ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റിയായ കനലിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഓണത്തിന് വലിയ തോതിലുള്ള ഇടപെടലാണ് സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തിയത്. കൺസ്യൂമർ ഫെഡ്, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിവ ഇതിന്റെ ഭാഗമായി. നാടിന്റെ പുരോഗതിക്ക് ഒപ്പം നിൽക്കാൻ ബാധ്യസ്ഥമായ കേന്ദ്രസർക്കാർ അതിനെ തകിടം മറിയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ, നാടിന്റെ വികസന– ക്ഷേമ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ സംസ്ഥാനം തയ്യാറല്ല.
സര്‍ക്കാരിനുമുന്നില്‍ അസാധ്യമായി ഒന്നുമില്ലെന്നതിന്റെ തെളിവാണ് ഇൗ വികസനപദ്ധതികള്‍. 1800 കോടി രൂപയുടെ ക്ഷേമപെന്‍ഷന്‍ ഓണക്കാലത്ത് വിതരണം ചെയ്യാനായി. 60 ലക്ഷംപേര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. സർക്കാർ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 42,100കോടി രൂപ വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments