print edition ബജറ്റ് വിഹിതം; മുന്നിൽ എൽഡിഎഫ് സർക്കാരുകൾ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരും എൽഡിഎഫ് സർക്കാരുകളും തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ബജറ്റ് വിഹിതം നിയമസഭയിൽ വിശദമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തദ്ദേശവകുപ്പിന് തുക വെട്ടിക്കുറച്ചത് സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സർക്കാർ 2011–16ൽ 83,020 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതമായി നൽകിയത്. ചെലവിട്ടത് 78,275 കോടി.(94.28 ശതമാനം). എൽഡിഎഫ് സർക്കാർ 2016–-21 ൽ 1,37,870 കോടിരൂപ വകയിരുത്തി. ചെലവിട്ടത് 1,41,074 കോടിയും(102.32 ശതമാനം). ബജറ്റ് വിഹിതത്തേക്കാൾ 3,204 കോടി രൂപ അധികം.
2021-–26ൽ 1,51,220 കോടി രൂപ അനുവദിച്ചു. 2,04,911 കോടി ചെലവിട്ടു(135.50 ശതമാനം). ബജറ്റ് വിഹിതത്തേക്കാൾ 53,691 കോടി അധികം. സ്പിൽഓവർ തുക കൃത്യമായി സാമ്പത്തികവർഷം കഴിഞ്ഞശേഷം നൽകിയാണ് ഇൗ നേട്ടം കൈവരിച്ചത്.
റവന്യൂ കമ്മി ഗ്രാന്റ് ലഭിക്കാത്തതിനാലാണ് പദ്ധതികളിൽ വെട്ടിക്കുറവെന്ന സർക്കാർ ന്യായം തെറ്റാണ്.റവന്യൂകമ്മി ഗ്രാന്റ് കിട്ടാത്ത 2024-–25, 2025–-26, 2026–27 സാന്പത്തികവർഷങ്ങളിൽ മുൻസർക്കാർ പദ്ധതി വിഹിതം വർധിപ്പിച്ചു. 30,370 കോടി, 32,500 കോടി, 35,750 കോടി എന്ന ക്രമത്തിലായിരുന്നു ഇത്. പതിനാറാം ധന കമീഷൻ നികുതിവിഹിതം വർധിപ്പിച്ചതിനാൽ ഈവർഷം 10,000 കോടി രൂപ അധികവരുമാനം ലഭിക്കും. അതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് വെട്ടിക്കുറച്ചത് ന്യായീകരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു.











0 comments