ad
Deshabhimani

print edition ഐവറിയെ തോൽപ്പിച്ച്‌ നോർവെ പ്രീ ക്വാർട്ടറിൽ; വിനീഷ്യസ്‌ x ഹാലണ്ട്‌

Norway.jpg

നോക്കൗട്ടിൽ ഐവറികോസ്റ്റിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ കടന്ന 
നോർവെ ടീം എർലിങ് ഹാലണ്ടിന്റെ നേതൃത്വത്തിൽ വിജയാഘോഷത്തിൽ

വെബ് ഡെസ്ക്

Published on Jul 02, 2026, 01:19 AM | 1 min read

ഡാലസ്‌: ലോകകപ്പ്‌ ഫുട്‌ബോളിൽ വിനീഷ്യസ്‌ x എർലിങ്‌ ഹാലണ്ട്‌ മുഖാമുഖം. പ്രീ ക്വാർട്ടർ പോരിൽ ആറിന്‌ വിനീഷ്യസിന്റെ ബ്രസീലും ഹാലണ്ടിന്റെ നോർവെയും ഏറ്റുമുട്ടും. ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിനാണ്‌ കാത്തിരിപ്പ്‌.


റ‍ൗണ്ട്‌ ഓഫ്‌ 32 പോരിൽ ഐവറികോസ്‌റ്റിനെ 2–1ന്‌ കീഴടക്കിയാണ്‌ നോർവെ എത്തിയത്‌. ഹാലണ്ട്‌ വിജയഗോൾ നേടി. അന്റോണിയോ ന‍ൂസയാണ്‌ യൂറോപ്യൻ സംഘത്തെ മുന്നിലെത്തിച്ചത്‌.


എന്നാൽ അമാദ്‌ ദിയാലോയുടെ തകർപ്പൻ ഗോളിൽ ഐവറി ഒപ്പമെത്തി. കളി തീരാൻ നാല്‌ മിനിറ്റ്‌ ശേഷിക്കെ ഹാലണ്ട്‌ നോർവെയ്‌ക്കായി വിജയഗോൾ നേടി. നാല്‌ മത്സരങ്ങളിൽ അഞ്ച്‌ ഗോളാണ്‌ മാഞ്ചസ്‌റ്റർ സിറ്റി മുന്നേറ്റക്കാരന്‌. വിനീഷ്യസിന്‌ നാലെണ്ണമായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home