ad
Deshabhimani

print edition സർവകലാശാലകളിൽ സംഘപരിവാറിന്‌ ഫ്രീ ലൈസൻസ്‌: പിണറായി

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Aug 23, 2026, 12:54 AM | 1 min read

തൃശൂർ: സംസ്ഥാനത്തെ സർവകലാശാലകളിൽ സംഘപരിവാറിന്റെ കടന്നുകയറ്റത്തിന്‌ ഫ്രീലൈസൻസ്‌ നൽകിയിരിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ തന്നിഷ്‌ടപ്രകാരമുള്ള ഇടപെടലുകൾക്കെതിരെ ശബ്‌ദിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.


കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അടിസ്ഥാനസൗകര്യങ്ങളും പഠന സംവിധാനങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി. പ്രവർത്തനരഹിതമായ സ്‌റ്റേജ്‌ ലൈറ്റുകൾക്ക്‌ അന്തിമോപചാരം അർപ്പിച്ച്‌ തിയറ്റർ വിഭാഗത്തിലെ വിദ്യാർഥികൾ പ്രതീകാത്മകമായി നാടകാവതരണം നടത്തിയതിനെ, വൈസ്ചാൻസലർ സിസ തോമസിന്റെ ശവസംസ്കാരം നടത്തി എന്ന നുണ പ്രചരിപ്പിച്ചാണ് കള്ളക്കേസ് എടുത്തത്.


വൈസ് ചാൻസലറടക്കമാണ് വ്യാജപ്രചാരണം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്സെടുക്കാൻ കൽപ്പിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രിയും ആഭ്യന്തര മന്ത്രിയും സമാന ആരോപണങ്ങൾ ആവർത്തിച്ചു. ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്ര സർക്കാർ നടത്തിയ അമിതാവേശമാണ് ഗവർണറും വിസിയും സംസ്ഥാന സർക്കാരും കാണിച്ചത്.


വിദ്യാർഥികൾ അവതരിപ്പിച്ച തെരുവ് നാടകം ചില ദൃശ്യമാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിലൂടെ ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിക്കാൻ കഴിഞ്ഞു. ഔദ്യോഗിക സംവിധാനങ്ങളിലൂടെ പെരുംനുണകൾ പ്രചരിപ്പിക്കുന്ന കാലത്ത് മാധ്യമങ്ങൾ തങ്ങളുടെ ധർമം നിർവഹിക്കാൻ മുന്നോട്ടുവന്നത്‌ അഭിനന്ദനാർഹമാണെെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home