അദ്ദേഹത്തിന്റെ വിയോഗം ഞങ്ങൾക്ക് സംഭവിച്ച വലിയ നഷ്ടം
'ശരീരത്തിന്റെ ഒരു ഭാഗം പോലെയായ സഖാക്കളല്ലേ..; കോടിയേരിയുടെ ഓർമകളുമായി മുഖ്യമന്ത്രി

ഫയൽ ചിത്രം
കണ്ണൂർ: സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള ഓർമ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ശരീരത്തിന്റെ ഒരു ഭാഗമായിരുന്നു കോടിയേരിയെന്നും ജീവിതത്തിലെപ്പോഴും അദ്ദേഹത്തെ ഓർക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി കോടിയേരി ബാലകൃഷ്ണനെ കുറിച്ച് മനസ് തുറന്നത്.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും ആളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും ഒക്കെ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞങ്ങളൊക്കെ സഖാക്കളല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
കോടിയേരി ബാലകൃഷ്ണനെ എപ്പോഴും മിസ് ചെയ്യാറുണ്ട്. അനിതരസാധാരണമായ രീതിയിൽ ഇടപടാൻ സഖാവ് ബാലകൃഷ്ണന് കഴിയുമായിരുന്നു. ആളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും ഒക്കെ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഞങ്ങളൊക്കെ സഖാക്കളല്ലേ, അദ്ദേഹത്തെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങൾക്ക് സംഭവിച്ച വലിയ നഷ്ടം തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല.










0 comments