ad
Deshabhimani

അംഗരക്ഷകരുടെ ചോദ്യംചെയ്യൽ പൂർത്തിയായി

Police.jpg
വെബ് ഡെസ്ക്

Published on Jun 14, 2026, 12:38 AM | 1 min read

ആലപ്പുഴ: നവകേരള ബസിന്‌ മുന്നിലേക്ക്‌ പാഞ്ഞടുത്ത യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ മർദനമേറ്റ കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.


എസ്‌ അനിൽകുമാർ, എസ്‌ സന്ദീപ്‌, ആർ അരുൺ, വി വി വിപിൻ, വി കെ ഷൈജു എന്നിവർ കോടതി നിർദേശപ്രകാരം മൂന്നാം ദിവസമാണ്‌ ചോദ്യംചെയ്യലിന്‌ എത്തിയത്‌. ഇവരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയില്ല. 11, 12, 13 തീയതികളിൽ ചോദ്യംചെയ്യലിന്‌ ഹാജരാകണമെന്നും അറസ്‌റ്റ്‌ രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിടണമെന്നും മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ജില്ലാസെഷൻസ്‌ കോടതി നിർദേശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home