print edition സ്‌മാർട്ടാണ് പെരുന്പളം പാലം ; കെഎസ്‌ആർടിസി സർവീസ് തുടങ്ങും

ചേർത്തല
പെരുന്പളം പാലം നാടിന് സമർപ്പിക്കുന്നതിനൊപ്പം കായൽനടുവിലുള്ള പഞ്ചായത്തിലേക്ക് കെഎസ്‌ആർടിസി ബസും സർവീസ് തുടങ്ങും. ഇതിന്റെ ഭാഗമായി ചേർത്തല ഡിപ്പോയിൽനിന്ന് എത്തിയ ബസ് പരീക്ഷണ ഓട്ടം നടത്തി. ബസ് പാർക്ക് ചെയ്യാനും വാഹനം തിരിക്കാനും മതിയായ സ്‌ഥലമുള്ളതിനാൽ സർവീസ് ആരംഭിക്കാനാകും.
ഏഴിന് പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്‌ഘാടനംചെയ്യും. ദലീമ എംഎൽഎ മന്ത്രി കെ ബി ഗണേഷ്‌കുമാറിനോട് അഭ്യർഥിച്ചതോടെയാണ് ബസ്‌സർവീസ് ആരംഭിക്കാൻ മന്ത്രി നിർദേശിച്ചത്.
കോട്ടയം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് ഏഴിനുതന്നെ സർവീസ് തുടങ്ങാനാണ് നീക്കം. പരീക്ഷണ ഓട്ടത്തിനെത്തിയ ബസിനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. മധുരവും വിതരണംചെയ്‌തു.








0 comments