പെരുമ്പാവൂർ കോൺഗ്രസിൽ പോര്; എൽദോസ് കുന്നപ്പള്ളിക്കായി പ്രാദേശിക നേതാക്കൾ രംഗത്ത്

പെരുമ്പാവൂർ: സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി പെരുമ്പാവൂർ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് പിന്തുണയുമായി പ്രാദേശിക നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങി. കുറുപ്പംപടിയിലെ പാർടി ഓഫീസിലെത്തിയ ഒരുവിഭാഗം പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
സ്ഥാനാർഥി പട്ടികയിൽ എൽദോസ് കുന്നപ്പള്ളിയുടെ പേര് വെട്ടിയതിൽ പ്രതിഷേധിച്ചാണ് പ്രകടനം. 'പെരുമ്പാവൂർ കുന്നപ്പള്ളിക്കൊപ്പം' എന്ന ബാനറുയർത്തിയാണ് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധിക്കുന്നത്. മനോജ് മൂത്തേടനെ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.
തൃപ്പൂണിത്തുറയൊഴികെ മറ്റെല്ലായിടത്തും സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്ന് കരുതിയിടത്താണ് പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്. കെപിസിസി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ പ്രാദേശിക നേതൃത്വത്തിന്റെ നീക്കം തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്.










0 comments