print edition ക്ഷേമ പെൻഷൻകാർ മസ്‌റ്ററിങ് നടത്തണം

തിരുവനന്തപുരം : 2025 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്‌തംബർ 30-നകം വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം.
സഹകരണ പെൻഷൻ
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവർക്ക് അക്ഷയ കേന്ദ്രത്തിൽ ‘ജീവൻരേഖ’ വഴി വാർഷിക മസ്റ്ററിങ് തുടങ്ങി. സെപ്‌തംബർ 30വരെയാണ് അവസരം. പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്, -സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്പെഷ്യൽ സ്കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിവർക്കാണ് അവസരം. മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് നവംബർമുതൽ പെൻഷൻ മുടങ്ങുമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.
മദ്രസ അധ്യാപക ക്ഷേമനിധി
മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ സെപ്‌തംബർ 30നകം വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം. ഫോൺ: 0495-2966577, 9188230577.









0 comments