Deshabhimani

print edition വനിതാ ഹോസ്‌റ്റലിലെ സാമ്പത്തികത്തട്ടിപ്പ്‌: സിൻഡിക്കറ്റ്‌ അംഗം പണം കൈപ്പറ്റിയതിന്‌ കൂടുതൽ തെളിവ്‌

Screnshot

ഹോസ്‌റ്റൽ ഫീസിനത്തിൽ വാർഡനായ പ്രൊഫ. പി പ്രജിത വിദ്യാർഥികളിൽ നിന്ന്‌ പണം കൈപ്പറ്റിയതിന്റെ സ്‌ക്രീൻഷോട്ട്‌

വെബ് ഡെസ്ക്

Published on Oct 08, 2026, 12:04 AM | 1 min read

കണ്ണൂർ : പയ്യന്നൂർ കോളേജ്‌ വനിതാ ഹോസ്‌റ്റലിലെ സാന്പത്തിക തിരിമറിയിൽ വാർഡനായ കെപിസിടിഎ മേഖലാ പ്രസിഡന്റും കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ അംഗവുമായ പ്രൊഫ. പി പ്രജിതയുടെ പങ്കിന്‌ കൂടുതൽ തെളിവ്‌ പുറത്ത്‌. ഹോസ്‌റ്റലിലെ സാന്പത്തിക കാര്യങ്ങൾ നോക്കാറില്ലെന്ന്‌ അവകാശപ്പെട്ട പ്രജിത ഹോസ്‌റ്റൽ ഫീസ്‌ നേരിട്ട്‌ വാങ്ങിയിരുന്നുവെന്ന്‌ വിദ്യാർഥികൾ വെളിപ്പെടുത്തി.


വിദ്യാർഥികളിൽനിന്ന്‌ ഗൂഗിൾപേയിലൂടെയാണ്‌ പണം കൈപ്പറ്റിയിരുന്നത്‌. കുട്ടികൾ ഇതിന്റെ സ്‌ക്രീൻഷോട്ട്‌ മേട്രനായ ഉഷ ഷാജിയെ കാണിച്ച്‌ രസീത്‌ വാങ്ങുകയായിരുന്നു. ചിലർ നേരിട്ട്‌ മേട്രനും പണം നൽകാറുണ്ട്‌. മൂവായിരം മുതൽ നാലായിരം രൂപവരെയാണ്‌ ഓരോ മാസവും ഫീസായി കൈപ്പറ്റിയത്‌. ചില മാസം അയ്യായിരം രൂപയിലേറെയും വാങ്ങിയിട്ടുണ്ട്‌.


ഹോസ്‌റ്റലിലെ പണത്തിന്റെ കണക്ക്‌ എഴുതിസൂക്ഷിച്ച രജിസ്‌റ്റർ ഇവർ കടത്തിക്കൊണ്ടുപോയതായും വിദ്യാർഥികൾ പറയുന്നു. ആകെ 92 പേർക്കായിരുന്നു ഹോസ്‌റ്റൽ സ‍ൗകര്യം. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കുള്ള ഗ്രാന്റ്‌ നേരിട്ട്‌ കോളേജ്‌ ഓഫീസിലേക്കാണ്‌ വന്നിരുന്നത്‌. ഇത്‌ അതത്‌ മാസം കിട്ടാത്തിനാൽ മാനേജ്‌മെന്റിൽനിന്ന്‌ മുൻകൂറായി കൈപ്പറ്റാറുണ്ട്‌.


പിന്നീട്‌ കിട്ടുന്പോൾ തുക വകയിരുത്തുന്നതിലും മാനേജ്‌മെന്റിന്‌ തിരികെ നൽകുന്നതിലും വ്യക്തതയില്ലാത്ത കണക്കുകളാണ്‌ നൽകിയിട്ടുള്ളത്‌. പണം പ്രജിത കൈപ്പറ്റിയിരുന്നതായി മേട്രനായ ഉഷ പറഞ്ഞു. ഓണാവധിക്കുശേഷം ഉഷ അവധിയിലായിരുന്നു.


സെപ്‌തംബറിലെ ഫീസും കുട്ടികളിൽനിന്ന്‌ പ്രജിതതന്നെയാണ്‌ വാങ്ങിയത്‌. പച്ചക്കറി, മീൻ, പാൽ, പത്രം, വിറക്‌, വൈദ്യുതി ഇടപാടെല്ലാം പ്രജിത നേരിട്ട്‌ നടത്തുകയായിരുന്നെന്നും പലചരക്ക്‌ സാധനങ്ങൾ ഇവർ എത്തിക്കുകയായിരുന്നെന്നും മേട്രൻ പറഞ്ഞു.


രക്ഷിച്ചെടുക്കാൻ കോൺഗ്രസ്‌ ​


പ്രജിതയെ രക്ഷിച്ചെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം ശ്രമം ആരംഭിച്ചു. ഇതിനായി മേട്രനെയും സമീപിച്ചിട്ടുണ്ട്‌. പ്രജിതയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ മാനേജ്‌മെന്റ്‌ കമ്മിറ്റിയിലെ ഒരാൾ സമീപിച്ചിരുന്നതായി മേട്രൻ സ്ഥിരീകരിച്ചു.


ആരോപണവിധേയായ അധ്യാപികയെ പൊന്നാടയണിച്ച്‌ ആദരിച്ച്‌ ന്യായീകരിക്കാൻ കെപിസിടിഎ തന്നെ പരസ്യമായി രംഗത്തുവന്നു. ബുധനാഴ്‌ചയാണ്‌ കോളേജ്‌ ഓഫീസിനുമുന്നിൽ പ്രജിതയ്‌ക്ക്‌ സ്വീകരണം നൽകിയത്‌.


സംഭവത്തിൽ പരാതിക്കാരായ ഹോസ്‌റ്റലിലെ കുട്ടികളെ അപമാനിക്കുന്ന തരത്തിൽ പോസ്‌റ്ററുകളുമായി കെപിസിടിഎ നേതൃത്വത്തിലെ അധ്യാപകരും കെഎസ്‌യുവും രംഗത്തെത്തി. ഇതിനെതിരെ മെസ്‌ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ പ്രിൻസിപ്പലിന്‌ പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home