print edition മേൽവിലാസം നൽകിയ അരിപ്പ

പി ആർ ദീപ്തി
Published on Nov 22, 2025, 02:45 AM | 1 min read
കൊല്ലം
14 വർഷം പിന്നിട്ട ഭൂസമരം ഒത്തുതീർപ്പായതോടെ അരിപ്പയിൽ ആഹ്ലാദമാണ്. 297 കുടുംബങ്ങൾക്കാണ് എൽഡിഎഫ് സർക്കാർ ഭൂമി അനുവദിച്ചത്. പട്ടയം നൽകാൻ വസ്തു അളക്കൽ നടപടി പുരോഗമിക്കുന്നു.
90 വർഷത്തേക്ക് കൊല്ലത്തെ വ്യവസായിക്ക് പാട്ടത്തിനു നൽകിയിരുന്ന 90 ഏക്കറോളം റവന്യൂഭൂമി 2001ൽ തിരികെ സർക്കാരിനു ലഭിച്ചിരുന്നു. ഇത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ആദിവാസി ക്ഷേമ സമിതി (എകെഎസ്), കർഷക സംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഭൂമി കൈയേറിയുള്ള സമരം. പിന്നീട് ആദിവാസി ദളിത് മുന്നേറ്റ സമിതി അരിപ്പയിലെ 51.7 ഏക്കർ റവന്യുഭൂമി കൈയേറി താൽക്കാലിക ഷെഡ്ഡുകൾ കെട്ടി താമസമാക്കി. അന്നത്തെ യുഡിഎഫ് സർക്കാർ സമരത്തോട് മുഖംതിരിച്ചു.
എന്നാൽ, കലക്ടർ അവതരിപ്പിച്ച നിർദേശം സമരക്കാർ അംഗീകരിച്ചതിനെതുടർന്ന് എൽഡിഎഫ് സർക്കാർ 209 പട്ടികജാതി കുടുംബങ്ങൾക്ക് 12 സെന്റ് വിതവും പൊതുവിഭാഗത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെന്റ് വിതവും ഭൂമി പതിച്ചുനൽകാൻ തീരുമാനിച്ചു. പട്ടികവർഗത്തിൽ 35 കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമിയിൽ നിലവിലുള്ള അവകാശം നിലനിർത്തിത്തന്നെ അരിപ്പയിൽ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും നൽകും. റോഡും കളിസ്ഥലവും ഉൾപ്പെടെ പൊതുആവശ്യം ഒഴിവാക്കി 39.9 ഏക്കർ ഭൂമിയാണ് നൽകുന്നത്.











0 comments