സുവിശേഷ പ്രവർത്തകനുനേരെ അക്രമം ; 4 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്

ബത്തേരി
സുവിശേഷപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്‌ത നാല് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. ഏപ്രിലിൽ നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നതിനെത്തുടർന്നാണ് ബത്തേരി സ്വദേശി ഉദിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തത്. ബത്തേരി കുപ്പാടി സ്വദേശി അനീഷിനെയാണ് കൈപ്പഞ്ചേരിയിൽ വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തത്.
കലാപശ്രമം, സമാധാനലംഘനം, തടഞ്ഞുവയ്ക്കൽ, വധഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അനീഷിന്റെ മൊഴി തിങ്കളാഴ്‌ച രേഖപ്പെടുത്തും. ഒളിവിൽപോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൈപ്പഞ്ചേരിയിൽ അവധിക്കാല ബൈബിൾ ക്ലാസിന് കുട്ടികളെ ക്ഷണിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. "ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടിയല്ല, കാൽവെട്ടും' എന്നായിരുന്നു ഭീഷണി.









0 comments