ad
Deshabhimani

print edition പോരാട്ടം തുടരും: 
സമരസമിതി

Pariyathukaavu.jpg
വെബ് ഡെസ്ക്

Published on May 26, 2026, 01:08 AM | 1 min read

പെരുമ്പാവൂർ: ജനിച്ച മണ്ണിൽ ജീവിക്കാൻ പാരിയത്തുകാവിൽ പോരാട്ടം തുടരുമെന്ന്‌ സമരസമിതി. കുടുംബങ്ങൾക്ക്‌ ഇവിടെത്തന്നെ പട്ടയം അനുവദിക്കണം. മറ്റൊരു പുനരധിവാസം ആലോചിക്കുന്നില്ല.

സമരത്തിൽനിന്ന്‌ ഒളിച്ചോടിയവരാണ്‌ കോൺഗ്രസുകാർ.


10 വർഷം എൽഡിഎഫ്‌ ഭരിച്ചപ്പോഴും സിപിഐ എം സമരത്തിലുണ്ടായി. എന്നാൽ, പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനും സ്ഥലം എംപി ബെന്നി ബഹനാനും തിരിഞ്ഞുനോക്കിയില്ല. വിഭാഗീയതയും വർഗീയതയും സൃഷ്ടിക്കാനാണ്‌ വി പി സജീന്ദ്രൻ എംഎൽഎ ശ്രമിക്കുന്നത്‌. സജീന്ദ്രന്റെ ആരോപണങ്ങൾ കുടുംബങ്ങളെ ആക്ഷേപിക്കുന്നതാണ്‌.


ഇതൊരു രാഷ്ട്രീയസമരമല്ല. സമരസമിതി ചെയർമാൻ കോൺഗ്രസ്‌ വാർഡംഗമായിരുന്നു. ചെയർമാനായി നിശ്ചയിച്ച അന്നുതന്നെ അവർ രാജിവച്ചു. കോൺഗ്രസും ബിജെപിയും സമിതിയുടെ ഭാഗമായിരുന്നു. പിന്നീട്‌ അവർ പിൻവാങ്ങിയെന്നും സമിതി ചെയർമാൻ സി എം അബ്ദുൾ കരീമും കൺവീനർ കെ എം സിറാജും മാധ്യമങ്ങളോട്‌ പറഞ്ഞു.


പട്ടയം വേണമെന്ന്‌ 
കുടുംബങ്ങൾ


ജനിച്ച മണ്ണിൽത്തന്നെ മരണംവരെ ജീവിക്കുമെന്നും ഇവിടെനിന്ന്‌ പോകില്ലെന്നും പാരിയത്തുകാവിലെ കുടുംബങ്ങൾ. സ്ഥലം അളന്ന്‌ തിട്ടപ്പെടുത്തി സർക്കാർ പട്ടയം നൽകണം. പാരിയത്തുകാവിൽത്തന്നെ പുനരധിവസിപ്പിക്കണം. ഇവിടെയുള്ള പോരാട്ടത്തിന്‌ തുടക്കംമുതൽ ഒപ്പമുള്ളത്‌ സിപിഐ എമ്മും സമരസമിതിയുമാണ്‌. സമരസമിതിയെ ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നും കുടുംബങ്ങൾ ആവശ്യ
പ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home