ad
Deshabhimani

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പഞ്ചായത്തം​ഗം മരിച്ചു

member.
വെബ് ഡെസ്ക്

Published on Jul 26, 2026, 11:35 AM | 1 min read

മുക്കം: സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത് (53) അന്തരിച്ചു. ശനി രാത്രി ഏഴോടെ ആയിഷ ഓടിച്ച സ്കൂട്ടർ പന്നിക്കോടിന് സമീപം നിയന്ത്രണം വിട്ട് റോഡിൻ്റെ എതിർവശത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ പുലർച്ചെയാണ് മരിച്ചത്.പഞ്ചായത്ത് 17-ാം വാർഡ് അംഗമാണ്.ഖബറടക്കം ഞായർ വൈകിട്ട് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home