കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. നാല് പേർ അതീവ ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസിൽ നിന്നും തെറിച്ചുവീണയാളാണ് മരിച്ചത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ബസിൽ കുടുങ്ങിക്കിടന്ന മുഴുവൻ യാത്രക്കാരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാതയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം സംഭവിച്ചത്.
ഡിവൈഡറിൽ തട്ടിയാണ് ബസ് മറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം.പരിക്ക് പറ്റിയവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുറ്റിപ്പുറം ഹിൽ ഫോർട് ആശുപത്രിയിലും പ്രവേശിപ്പച്ചിരിക്കുകയാണ്
തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട ബസ് റോഡിന്റെ നടുക്കുള്ള ഡിവൈഡറിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു. ബസിൽ യാത്രക്കാർ നിറഞ്ഞിരുന്നതിനാൽ പരിക്കേറ്റവരുടെ എണ്ണം കൂടുതലാണ്. അപകട വിവരമറിഞ്ഞ് ഉടൻ നാട്ടുകാരും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.









0 comments