പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം : പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 139/2024) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 29, 30, 31 തീയതികളിൽ കേരള പബ്ലിക് സർവീസ് കമീഷന്റെ പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്) (കാറ്റഗറി നമ്പർ 099/2025), തസ്തികയിലേക്ക് ജൂലൈ 29, 30, 31 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
മെഡിക്കൽ വിദ്യാഭ്യാസ സർവീസസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പിഡോഡോണ്ടിക്സ് (കാറ്റഗറി നമ്പർ 266/2025), തസ്തികയിലേക്ക് ആഗസ്ത് 5, 6 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചീനീയർ (സിവിൽ) (കാറ്റഗറി നമ്പർ 180/2025), തസ്തികയിലേക്ക് ആദ്യ ഘട്ട അഭിമുഖം ആഗസ്ത് 5, 6, 7, 20, 21 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
ഒഎംആർ പരീക്ഷ
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 615/2025) തസ്തികയിലേക്ക് ആഗസ്ത് 5 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സർവീസ് കമീഷൻ 2026 ജനുവരി വിജ്ഞാപന പ്രകാരം മേയ് 20 ന് നടത്തിയ വകുപ്പുതല പരീക്ഷയുടെ(വാചാ പരീക്ഷ) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പിഎസ്‍സി വെബ്സൈറ്റിൽ ലഭിക്കും.









0 comments