ad
Deshabhimani

കാളവണ്ടി റേസിനിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

stabbed
വെബ് ഡെസ്ക്

Published on Jul 26, 2026, 01:04 PM | 1 min read

കൊഴിഞ്ഞാമ്പാറ: കാളവണ്ടി റേസ് നടത്തുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് യുവാക്കൾക്ക് കുത്തേറ്റു. ഇതിൽ വടകരപ്പതി ലാലക്കാട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (24) മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സിംസൺ മാർട്ടിൻ (18) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


ശനിയാഴ്ച രാത്രി പത്തരയോടെയാണ് വടകരപ്പതി ലാലക്കാട്ടിൽ സംഭവം. കാളവണ്ടി റേസുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. തുടർന്ന് വീട്ടിൽ നിന്ന് കത്തിയുമായി എത്തിയ നെൽസൺ ഇരുവരെയും കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.


ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മുഹമ്മദ് ഷഫീഖ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചു. സിംസൺ മാർട്ടിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.


സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പോലീസ് നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home