ad
Deshabhimani

സജിൻ ഗോപു - നിഖില വിമൽ കോംബോ; 'ധൂമകേതു' റിലീസ് ഡേറ്റ് പുറത്ത്

dhoomakethu movie
വെബ് ഡെസ്ക്

Published on Jul 26, 2026, 12:31 PM | 1 min read

ഹിറ്റ് ചിത്രം 'സൂക്ഷ്മദർശിനി' ക്ക് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമായ 'ധൂമകേതു' വിന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സജിൻ ​ഗോപുവും നിഖില വിമലും കുറച്ച് മുഖംമൂടി ധാരികളും ചേർന്നുള്ള റിലീസ് അനൗൺസ്മെൻറ് വീഡിയോയുമായാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. സെപ്തംബർ 11ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും. സുധി മാഡിസൺ ആണ് സംവിധാനം. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ ജി വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻറണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ് പിള്ള, വാസുദേവൻ വി. യു, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വിഎഫ്എക്സ്: പിക്റ്റോറിയൽ വിഎഫ്എക്സ്, പ്രോലാബ് വിഎഫ്എക്സ്, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home