പാലക്കാട് സ്കൂൾ വിദ്യാർഥി വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ

പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. തേങ്കുറുശി വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്, റീത്ത ദമ്പതികളുടെ മകൻ അഭിനവ് (15) ആണ് മരിച്ചത്. വ്യാഴം വൈകിട്ട് അഞ്ചോടെയാണ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് സംഭവം കണ്ടത്. അമ്മ വീട്ടിലുണ്ടായിരുന്നില്ല. കുട്ടി രണ്ടുദിവസമായി വയറുവേദനയെത്തുടർന്ന് സ്കൂളിൽ പോയില്ലെന്ന് ബന്ധുക്കൾ പറയുന്നു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നതായി കുഴൽമന്ദം പൊലീസ് പറഞ്ഞു. കുട്ടി തുടർച്ചയായി രണ്ടുദിവസം സ്കൂളിൽ പോകാത്തതിൽ ബന്ധുക്കൾക്ക് സംശയമുണ്ട്. കുഴൽമന്ദം പൊലീസ് നിയമനടപടി ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.









0 comments