ad
Deshabhimani

പാലക്കാട് ഡിവിഷൻ വിഭജനം; പ്രതിഷേധത്തെ അവഗണിച്ച് കേന്ദ്രസഹമന്ത്രി

Palakkad Division modi.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 30, 2026, 10:34 AM | 1 min read

ന്യൂഡൽഹി: പാലക്കാട് ഡിവിഷൻ വിഭജതിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ആശങ്കയെ അവഗണിച്ച് കേന്ദ്ര സഹമന്ത്രി വി സോമണ്ണ. കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാരിൽ നിന്ന് അഭിപ്രായം സ്വീകരിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ സമ്മർദത്തിന് വഴങ്ങില്ലെന്നുമായിരുന്നു സോമണ്ണയുടെ പ്രസ്താവന.


കേരളത്തിന്റെ ആശങ്കകൾ കൃത്യമായി അറിയിച്ചിട്ടും അതിനെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനു പുറമെ മംഗളുരു കേന്ദ്രീകരിച്ചുള്ള ഡിവിഷൻ വിഭജനവും ഉടൻ തന്നെ ഉണ്ടാവുമെന്ന സൂചനയാണ് മന്ത്രി നൽകിയത്.


എന്നാൽ പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതിലൂടെ ചരക്കുസേവനങ്ങളിൽ നിന്ന് വൻ വരുമാനം നൽകിയിരുന്ന പനമ്പൂർ ഗുഡ്സ് യാർഡും പ്രധാന സ്റ്റേഷനുകളും നഷ്ടമാകുന്നതോടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രത തകരുകയും ഡിവിഷൻ തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യും.


ഇത് മലബാർ മേഖലയിലെ റെയിൽവേ വികസന പദ്ധതികളെയും പുതിയ ട്രെയിൻ സർവീസുകളുടെ അനുവദിക്കലിനെയും ഗുരുതരമായി ബാധിക്കും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിട്ടും കേരളത്തോട് അവഗണന തുടരുകയാണ് കേന്ദ്രസർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home