നാല് ഗോൾ, ഒരു അസിസ്റ്റ്; മയാമിക്കായി നിറഞ്ഞാടി മെസി: 7-1ന്റെ വമ്പൻ ജയം

ഫ്ലോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ലയണൽ മെസി വാഴുന്നു. ഇന്റർ മയാമിക്കായി നാലും ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടിയപ്പോൾ സിഎഫ് മോൻഡ്രിയലിനെ 7-1നാണ് ടീം തകർത്തത്. തുടർ തോൽവിയിൽ നിന്നും ടീം ഗംഗീര തിരിച്ചുവരവാണ് നടത്തിയത്.
20-ാം മിനുട്ടിൽ കാസമിറോയാണ് ഇന്റർ മയാമിയുടെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 37ാം മിനുട്ടിൽ ഹെർബേഴ്സിലൂടെ മോൻഡ്രിയൽ സമനില പിടിച്ചു. ഇതിനു പിന്നെലയാണ് മെസി ഗോളിൽ ആറാടിയത്. 40ാം മിനിലാണ് ആദ്യ ഗോൾ പിറന്നത്. 52-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയ താരം 83-ാം മിനിറ്റിൽ ഹാട്രിക്ക് പൂർത്തിയാക്കി. 90-ാം മിനിറ്റിലെ ഇഞ്ചുറി ടൈമിലായിരുന്നു അവസാന ഗോൾ. ഇതിൽ രണ്ടു ഗോളുകൾ ഫ്രീക്കിക്കിലൂടെയാണ് പിറന്നത്. 80-ാം മിനിറ്റിൽ ലൂയിസ് സുവാരസും 89-ാം മിനിറ്റിൽ അലക്സാഡർ ഷോയും മിയാമിക്കായി ഗോൾ കണ്ടെത്തി.
ഹാട്രിക്ക് നേട്ടത്തോടെ മെസിയുടെ ആകെ ഗോൾ നേട്ടം 923 ആയി. ആയിരം ഗോളെന്ന സ്വപ്‌ന നേട്ടത്തിലേക്ക് അടുത്ത് ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ് മുന്നിൽ. കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗ് ഫുട്‌ബോളിൽ അൽ നസറിനായി ലക്ഷ്യം കണ്ടതോടെ റൊണാൾഡോയ്‌ക്ക് ആകെ 978 ഗോളായി.









0 comments