ad
Deshabhimani

ഹോര്‍മുസിന് ബദൽ പാത; മുഖം രക്ഷിക്കാനുള്ള അമേരിക്കൻ മാധ്യമ പ്രചാരണം പൊളിഞ്ഞു

morse report
വെബ് ഡെസ്ക്

Published on Aug 30, 2026, 11:19 AM | 2 min read

ടെഹ്റാൻ: ഇറാൻ യുദ്ധത്തിൽ നിന്നും മാന്യമായി തലയൂരാനാവാതെ ഹോര്‍മുസിന് ബദൽ പാത പണിയുന്നതായി പ്രചരിപ്പിച്ച് അമേരിക്കൻ പക്ഷം. യു എസ് ആസ്ഥാനമായുള്ള 'മോഴ്സ് റിപ്പോർട്ട്' പുറത്തുവിട്ട വാര്‍ത്ത തുടക്കം തന്നെ പൊളിഞ്ഞു. സാറ്റലൈറ്റ് ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചായിരുന്നു ബദൽ പാത നിര്‍മ്മിക്കുന്നതായുള്ള പ്രചാരണം. ഇതിനായി ഡ്രെഡ്ജിങ് പ്രവര്‍ത്തികൾ തുടരുന്നതായും വാര്‍ത്തയിൽ അവകാശപ്പെട്ടിരുന്നു.


ഹോര്‍മുസ് കടലിടുക്കിന് ചേര്‍ന്ന് ഒമാന്റെ അതിര്‍ത്തിയിലുള്ള ജസിറത്ത് മുസന്ദം (Jazirat Musandam) ദ്വീപിന് അടുത്ത് യു എസ് ഡിപാര്‍ട്മെന്റ് ഓഫ് വാര്‍ പുതിയ കപ്പൽ പാത നിര്‍മ്മിക്കുന്നതായാണ് വാര്‍ത്ത പുറത്തു വിട്ടത്. ഏകദേശം 488 മീറ്റ‍‍ര്‍ വീതിയും 28 മീറ്റർ സ്വാഭാവിക ആഴവുമുള്ള ഈ പാത യഥാര്‍ത്ഥത്തിൽ നേരത്തെ തന്നെയുള്ളതാണ്. എന്നാൽ ഹോര്‍മുസിന്റെ ഇതര ഭാഗത്തെ സൗകര്യപ്രദമായ ഭാഗം സജീവമായിരുന്നതിനാൽ ഉപയോഗപ്പെടുത്താതെ കിടന്നു.


ഇതിനെയാണ് പുതിയ പാതയായും ആഴംകൂട്ടൽ നടത്തുന്നതായും പ്രചരിപ്പിച്ചത്. ഇതുവഴി കപ്പലുകൾ കടന്നു പോകുമ്പോൾ ഇറാൻ സൈന്യത്തിന്റെ കണ്ണിൽപ്പെടില്ലെന്നും അവകാശപ്പെട്ടു. ഭൂമിശാസ്ത്രപരമായി മുസന്ദം ദ്വീപിന്റെ കിടപ്പും മേഖലയുടെ വക്രമായ നിലയും പരിഗണിച്ചാണ് സുരക്ഷാ മേഖലയെന്ന് അവകാശപ്പെട്ടത്.



അന്താരാഷ്ട്ര സൈനിക വിശകലന വിദഗ്ധരും നാവിക ഗവേഷണ സ്ഥാപനങ്ങളും തന്നെ ഈ വാദങ്ങൾ തള്ളി. പ്രദേശത്തെ 1600 അടി വ്യാപ്തിയുള്ള ഈ കടൽ പാതയിലൂടെ കപ്പലുകൾ കടന്നാലും അവ പ്രവേശിക്കുന്നത് ഹോര്‍മുസ് കടലിടുക്കിലേക്ക് തന്നെയാണ്. ആധുനിക റഡാറുകൾ, സാറ്റലൈറ്റുകൾ, ഡ്രോണുകൾ, നാവിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുള്ള ഇറാൻ സൈന്യത്തിന് മുസന്ദം ദ്വീപ് അപ്രാപ്യമായ ദൂരത്തോ മേഖലയിലോ അല്ല.


യു എസ് മിഡ്ടേം തെരഞ്ഞെടുപ്പ്


ഉപഗ്രഹ ചിത്രങ്ങൾ തെളിവായി ഉദ്ധരിച്ചാണ് മോഴ്സ് റിപ്പോര്‍ട് പുറത്തുവിട്ടത്. എന്നാൽ ഇങ്ങനെയൊരു ഡ്രെഡ്ജിങ് നടത്തുന്നതായി അന്താരാഷ്ട്ര സ്വതന്ത്ര ഏജൻസികളോ ഒമാൻ ഭരണകൂടമോ സ്ഥിരീകരിച്ചിട്ടില്ല. സാങ്കേതികമായി ഇറാനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ ഒരു ബദൽ പാത സൃഷ്ടിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.


Related News

യു എസ് മിഡ് ടേം തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. റിപ്പബ്ലിക്കൻ പാര്‍ടിയിൽ തന്നെ ഇറാനിൽ ട്രംപിന്റെ ഇടപെടൽ പരാജയപ്പെട്ടെന്ന വിലയിരുത്തൽ ഉണ്ടായി. സര്‍വ്വെകളിൽ എല്ലാം ഇത് പ്രകടമാവുകയും ചെയ്തു. ഇതോടെ മുഖം രക്ഷിക്കാനുള്ള പല പദ്ധതികൾക്ക് തുടക്കമിട്ടിരിക്കയാണ്. അതേ സമയം മധ്യസ്ഥതയ്ക്ക് വഴങ്ങാത്ത ഇറാൻ നടപടിയും ലോകത്ത് ആശങ്കയാവുന്നു. ഹോര്‍മുസ് അഞ്ഞു കിടക്കുന്നതും ട്രംപ് പ്രഖ്യാപിച്ച പുതിയ ഉപരോധവും ഇറാനെ എന്ന പോലെ ഇതര രാജ്യങ്ങളെയും വലിയ തോതിൽ ബാധിക്കുന്നതാവും.




ചൈനയാണ് ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. അവരെ യുദ്ധവും ഉപരോധവും വലയ തോതിൽ ബാധിക്കുന്നില്ല. യുഎഇയാണ് രണ്ടാമത് പങ്കാളി. ഇറാന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് യുഎഇ ഇറാനുമായുള്ള വ്യാപാര,സാമ്പത്തിക ബന്ധങ്ങൾ നിർത്തിവച്ചിട്ടുണ്ട്. ആ രാജ്യത്തെ സംബന്ധിച്ച് ആത്ഹത്യാപരമായ നിലപാടിലേക്ക് ഇത് മാറുകയാണ്.


ടർക്കി മൂന്നാമതും ഇറാഖ് ഇറാഖ് നാലാമതും യൂറോപ്യൻ യൂണിയൻ അഞ്ചാമതുമാണ്. 6-ാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാൻ,റഷ്യ,ഒമാൻ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 2026മാർച്ചുവരെയുള്ള കണക്കുപ്രകാരം 160കോടി ഡോളറിന്റേതാണ് ഇന്ത്യ-ഇറാൻ ഉഭയകക്ഷി വ്യാപാരം. 2023 ൽ ഇത് 230കോടി ഡോളര്‍ വരെ ആയിരുന്നു. ഇതിനു പറുമെയാണ് ഇന്ത്യ അനുഭവക്കുന്ന എണ്ണ പ്രതിസന്ധി. ഇപ്പോൾ കലര്‍പ്പുള്ള പെട്രോൾ പ്രീമിയം വില വാങ്ങിച്ച് ചില്ലറവിപണിയിൽ വിറ്റ് നഷ്ടം പരിഹരിക്കുന്ന തന്ത്രം വരെ എത്തിനിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home