ad
Deshabhimani

ചേന്തി അനിൽ രമേശ് ചെന്നിത്തല പക്ഷം; മുഖ്യമന്ത്രിയെ തടഞ്ഞതിൽ ഗ്രൂപ്പ് പോരും

chenthi anil dcc
വെബ് ഡെസ്ക്

Published on Aug 30, 2026, 11:16 AM | 1 min read

തിരുവനന്തപുരം: ശ്രീകാര്യത്ത് ഡിസിസി അംഗവും സംഘവും മുഖ്യമന്ത്രി വിഡി സതീശനെ വഴിയിൽ തടഞ്ഞത് ഗ്രൂപ്പ് തർക്കത്തിന്റെ ബാക്കിപത്രം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അനുയായിയാണ്‌ അറസ്റ്റിലായ ചേന്തി അനിൽ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചവരിൽ അനിലും ഉണ്ടായിരുന്നു.


അനിലിന്റെ അറസ്റ്റിനോടുള്ള ആഭ്യന്തരവകുപ്പിന്റെ സമീപനവും മൃദുഭാവത്തിലായിരുന്നു. അനിലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെ മുഖ്യമന്ത്രിയെ അനിൽ തടഞ്ഞില്ല എന്ന വാദത്തിനെതിരെ പ്രോസിക്യൂഷൻ സൗകര്യപൂർവം മൗനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാൻ വന്നത് ഒരു ഔദ്യോഗിക പരിപാടിയിൽ അല്ലെന്നും അതുകൊണ്ടുതന്നെ കേസ് നിലനിൽക്കെന്നുമുള്ള വാദമുയർത്തുകയായിരുന്നു അനിലിന് വേണ്ടി ഹാജരായ അഭിഭാഷകർ.


മുഖ്യമന്ത്രിയുടെ ഔദ്യോഗികകൃത്യം പ്രതി തടസ്സപ്പെടുത്തിയെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചെങ്കിലും ഇക്കാര്യം കോടതിയിൽ പറഞ്ഞില്ല. കേസ് കോടതിയിലെത്തിയപ്പോൾ ആഭ്യന്തര വകുപ്പ് സൗകര്യപൂർവം അനിലിനെ സംരക്ഷിക്കുകയായിരുന്നു.


വിഡി സതീഷനിൽ നിന്നുള്ള സമീപനവും മുൻവൈരാഗ്യം ഉള്ളപോലെയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തയാളായ കോൺഗ്രസ് നേതാവ് ചെമ്പഴന്തി അനിലിന്റെ നിർദേശപ്രകാരമാണ് താൻ സംഘടിപ്പിച്ച ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറിയതെന്നും അനിൽ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home