ad
Deshabhimani

പ്രതിഷേധങ്ങൾ ഫലം കണ്ടു: പാലക്കാട് - എറണാകുളം മെമു: കോച്ചുകൾ ഇരട്ടിയാക്കുന്നു

Memu.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 11:14 AM | 1 min read

പാലക്കാട്: പാലക്കാട് - എറണാകുളം മെമു ട്രെയിനിൽ അനുഭവപ്പെടുന്ന കടുത്ത യാത്രാതിരക്കിന് ശാശ്വത പരിഹാരമാകുന്നു. നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ കോച്ചുകളുടെ എണ്ണം 16 ആയി വർദ്ധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു.


ഇതോടെ ട്രെയിനിലെ സീറ്റുകളുടെ എണ്ണം ഇരട്ടിയാകുന്നത് നിത്യയാത്രക്കാർക്ക് വലിയ ആശ്വാസമാകും. പാലക്കാട് - എറണാകുളം ജങ്ഷൻ മെമു (ട്രെയിൻ നമ്പർ: 66609/66610) നിലവിൽ 8 കോച്ചുകളുമായിട്ടാണ് ഓടുന്നത്.


തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. കോച്ചുകളുടെ കുറവ് കാരണം അതിഭീകരമായ തിരക്കാണ് ഈ സർവീസിൽ അനുഭവപ്പെട്ടിരുന്നത്.


ഇതേത്തുടർന്ന് കോച്ചുകൾ 16 ആക്കി ഉയർത്തണമെന്ന് യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ മറ്റ് റൂട്ടുകളിലെ മെമു ട്രെയിനുകളിലും സമാനമായ രീതിയിൽ കോച്ചുകൾ വർദ്ധിപ്പിക്കാൻ റെയിൽവേ നടപടി തുടങ്ങിയിട്ടുണ്ട്.


എറണാകുളം വഴി കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള മെമുകൾ ഘട്ടംഘട്ടമായി 16 കോച്ചുകളിലേക്ക് മാറ്റാനാണ് പദ്ധതി. ദേശീയപാത വികസനം കാരണം റോഡ് ഗതാഗതത്തിൽ അനുഭവപ്പെടുന്ന തടസ്സങ്ങൾ ട്രെയിനുകളിൽ തിരക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. പുതിയ കോച്ചുകൾ എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home