വീണ്ടും പ്രതികാര നടപടി
print edition പാലക്കാട് ഡിഎംഒയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: വിമർശനങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഡിഎംഒമാരില്ലാതിരുന്ന കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നിയമനം നടത്തി സർക്കാർ. ആരോഗ്യമന്ത്രിയെ തിരുത്തിയ പാലക്കാട് ഡിഎംഒയെ സ്ഥലംമാറ്റി പുതിയ ആളെയും നിയമിച്ചു.
കോളറ സ്ഥിരീകരിച്ചതിൽ മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് പറഞ്ഞ പാലക്കാട് ഡിഎംഒ ടി വി റോഷിനെ വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടായാണ് നിയമിച്ചത്. നിപാ, ഷിഗല്ല വ്യാപനം റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ പേരൂർക്കട മാതൃകാ ആശുപത്രി സൂപ്രണ്ടായ എൽ ടി സരിതകുമാരിയെ നിയമിച്ചു.
കണ്ണൂരിൽ ഡോ. ആർ വിനോദ്‌കുമാർ, കാസർകോട്ട് ഡോ. കെ ടി രേഖ, വയനാട്ടിൽ ഡോ. പി എം മൊയ്‌തീൻ ഷാ, മലപ്പുറത്ത് ഡോ. വി വിനോദ്, ഇടുക്കിയിൽ ഡോ. ഐപ് ജോസഫ് എന്നിവരാണ് പുതിയ ഡിഎംഒമാർ.
ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള ഒമ്പത് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. അസി. ഡയറക്ടർ തസ്തികയിലുള്ള എട്ടുപേർക്ക് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി. ഡിഎംഒമാർക്ക് പുറമെ വിവിധ ജില്ലാ ജനറൽ ആശുപത്രികളിലെ ഒഴിഞ്ഞുകിടന്ന, സൂപ്രണ്ട് തസ്തികകളിലും നിയമനം നടത്തി.











0 comments