Deshabhimani

പദ്മരാജൻ സാഹിത്യ- ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; യുവസാഹിത്യ പുരസ്കാരം മിഥുൻ കൃഷ്ണയ്ക്ക്

padmarajan award

ചന്ദ്രമതി, ഷനോജ് ആർ ചന്ദ്രന്‍, മിഥുൻ കൃഷ്ണ, ദിൽജിത്ത് അയ്യത്താന്‍, ബാഹുൽ രമേശ്

വെബ് ഡെസ്ക്

Published on May 22, 2026, 12:38 PM | 1 min read

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ സംവിധായകനും എഴുത്തുകാരനുമായ പി പദ്മരാജന്റെ സ്മരണാർഥം പി പദ്മരാജൻ ട്രസ്റ്റ് നൽകുന്ന 2025ലെ പദ്മരാജൻ സാഹിത്യ- ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ- സിനിമ രം​ഗങ്ങളിലെ പ്രതിഭകൾക്കാണ് പുരസ്കാരം നൽകുന്നത്. നോവൽ വിഭാ​ഗത്തിൽ എഴുത്തുകാരി ചന്ദ്രമതിയുടെ ഒഴുകാതെ ഒരു പുഴ എന്ന കൃതിക്കാണ് പുരസ്കാരം. 20,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.


ഷനോജ് ആർ ചന്ദ്രന്റെ അരപ്പാതിരിയാണ് മികച്ച ചെറുകഥ. 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വിസ്മയമാക്സ് യുവസാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും ദേശാഭിമാനി സീനിയർ സബ് എഡിറ്ററുമായ മിഥുൻ കൃഷ്ണ അർഹനായി. അപരസമുദ്ര എന്ന നോവലിനാണ് പുരസ്കാരം. 10,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എസ് ഹരീഷ് ചെയർമാനും രാഹുൽ രാധാകൃഷ്ണൻ, പ്രദീപ് പനങ്ങാട് എന്നിവർ അം​ഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്.


മികച്ച സംവിധായകനായി എക്കോ ചിത്രം ഒരുക്കിയ ദിൽജിത്ത് അയ്യത്താനെ തിരഞ്ഞെടുത്തു. 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. എക്കോയുടെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് മികച്ച തിരക്കഥാകൃത്ത്. 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മധുപാൽ ചെയർമാനായും സുലോചന രാം മോഹൻ, വിജയകൃഷ്ണൻ എന്നിവർ അം​ഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

crime branch

01

print edition കോടതി തീർപ്പാക്കിയ പരാതികളിലും ക്രൈംബ്രാഞ്ച് അന്വേഷണം
ration rice

02

print edition ഉദ്യോഗസ്ഥ വീഴ്‌ചയിൽ 
അന്വേഷണമില്ല: റേഷൻ കടകളിൽ 7166 കിലോ മോശം അരി
Onion Price Inflation

03

print edition സവാളയിൽ 
സർവത്ര പാളി
m v govindan

04

print edition സരൾ, മാരിടൈം ബില്ലുകൾ 
കേരളത്തിന്‌ അപകടകരം
sfi

05

print edition തെളിഞ്ഞത്‌ ഐക്യപോരാട്ടത്തിന്റെ ശക്തി: ജാമിയയിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് എസ്എഫ്ഐ
deshabhimani section

Recommended

Deshabhimani
Home