Deshabhimani

പത്മരാജന്‍ പുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

padmarajan
വെബ് ഡെസ്ക്

Published on Feb 04, 2025, 02:44 PM | 1 min read

തിരുവനന്തപുരം: പി പത്മരാജന്‍ ട്രസ്റ്റിന്റെ 2024ലെ ചലച്ചിത്ര/സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍ (25000 രൂപ, ശില്‍പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്‍പം, പ്രശസ്തിപത്രം) എന്നിവയ്‌ക്കാണ്‌ ചലച്ചിത്ര പുരസ്‌കാരങ്ങള്‍.


2024ല്‍ സെന്‍സര്‍ ചെയ്തതോ റിലീസ് ചെയ്തതോ ഒടിടികളില്‍ സ്ട്രീം ചെയ്തതോ ആയ സിനിമകളാണ് പരിഗണിക്കുക. ഡിവിഡി/ഓണ്‍ലൈന്‍ ലിങ്ക് (പാസ് വേഡ് സഹിതം) ഫോര്‍മാറ്റിലാണ് അയക്കേണ്ടത്.


2024ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവല്‍ പുരസ്‌കാരത്തനു പരിഗണിക്കുക.(20,000 രൂപ ശില്‍പം, പ്രശസ്തിപത്രം) നോവലുകളുടെ മൂന്നു കോപ്പി അയയ്ക്കണം. 2024ല്‍ മലയാള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥകളാണ്‌ കഥാപുരസ്കാരത്തിന്‌ പരിഗണിക്കുക. കഥയുടെയും മൂന്നു പകര്‍പ്പുകളയയ്ക്കണം. 15,000 രൂപ, ശില്‍പം, പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്‌കാരം.


ഇതേ കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിനും അപേക്ഷിക്കാം. ശില്‍പം പ്രശസ്തിപത്രം എന്നിവയോടൊപ്പം എയര്‍ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന സൗജന്യ വിമാനയാത്രയുമാണ് പുരസ്‌കാരം.അവാര്‍ഡുകള്‍ മെയ് 23ന് പത്മരാജന്റെ എണ്‍പതാം ജന്മവാര്‍ഷികത്തിൽ വിതരണം ചെയ്യും.


പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ നിര്‍ദ്ദേശിക്കാം. സംവിധായകന്‍, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവിചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വയ്ക്കണം. എന്‍ട്രികള്‍ തിരിച്ചയയ്ക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 28.


വിലാസം: പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി, പി പദ്മരാജന്‍ ട്രസ്റ്റ്, വിജയശ്രീ 1(3), സി എസ് എം നഗര്‍, ശാസ്തമംഗലം പി ഒ തിരുവനന്തപുരം, 695010. ഫോണ്‍ 9544053111



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

crime branch

01

print edition കോടതി തീർപ്പാക്കിയ പരാതികളിലും ക്രൈംബ്രാഞ്ച് അന്വേഷണം
ration rice

02

print edition ഉദ്യോഗസ്ഥ വീഴ്‌ചയിൽ 
അന്വേഷണമില്ല: റേഷൻ കടകളിൽ 7166 കിലോ മോശം അരി
Onion Price Inflation

03

print edition സവാളയിൽ 
സർവത്ര പാളി
m v govindan

04

print edition സരൾ, മാരിടൈം ബില്ലുകൾ 
കേരളത്തിന്‌ അപകടകരം
sfi

05

print edition തെളിഞ്ഞത്‌ ഐക്യപോരാട്ടത്തിന്റെ ശക്തി: ജാമിയയിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് എസ്എഫ്ഐ
deshabhimani section

Recommended

Deshabhimani
Home